Food poison Health Kerala News Local News National News trending news Trending Now

കാസർഗോഡ് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ച് പെൺകുട്ടി മരിച്ചു.

ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. കാസർഗോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി.

അതേസമയം പെൺകുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി.

READ MORE: https://www.e24newskerala.com/home/

Related posts

നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി

sandeep

പേര് മാറ്റണം; ടൊവിനോ തോമസിന്റെ ‘നടികർ തിലകം’ എന്ന ചിത്രത്തിനെതിരെ പരാതിയുമായി തമിഴ് സംഘടന

sandeep

കനത്ത മഴയിലും ശബരിമലയിൽ ഭക്തരുടെ ഒഴുക്ക്; ഇന്നലെ മാത്രം എത്തിയത് അരലക്ഷത്തോളം ഭക്തർ

sandeep

Leave a Comment