fire Kerala News latest news thiruvananthapuram

തിരുവനന്തപുരം പാലോട് ഇടിഞ്ഞാര്‍ വനത്തില്‍ കാട്ടുതീ പടരുന്നു; 50 ഏക്കര്‍ വനം കത്തി നശിച്ചു……


തിരുവനന്തപുരം: പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ. ഇടിഞ്ഞാർ മൈലാടുംകുന്ന് മല്ലച്ചൽ എന്ന സ്ഥലത്താണ് കാട്ടുതീ പടരുന്നത്. 50 ഏക്കർ വനമേഖല കത്തിനശിച്ചു. വിതുര ഫയർഫോഴ്സ്, പാലോട് റെയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ, വാച്ചർ തുടങ്ങിയവർ ചേർന്ന് തീ അണക്കാൻ ശ്രമിക്കുകയാണ്.

പകൽ 11 മണിയോടെയാണ് നാട്ടുകാർ തീ കത്തുന്നത് കണ്ടത്. ഉടൻ വനംവകുപ്പിനെ അറിയിക്കുകയും അവർ അറിയിച്ചതിനെ തുടർന്ന് വിതുര ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം തുടങ്ങുകയും ചെയ്തു. ഇടിഞ്ഞറിൽ നിന്ന് രണ്ട് കിലോമീറ്റർ ഉൾ വനത്തിലാണ് തീ പടർന്ന് പിടിക്കുന്നത്. ഇവിടേക്ക് ഫയർഫോഴ്സ് വാഹനത്തിന് പോകാൻ സാധിക്കില്ല.

കമ്പ് കൊണ്ട് അടിച്ചും ഫയർ ബ്രേക്കർ ഉപയോഗിച്ചുമാണ് തീ അണക്കുന്നത്. വെയിൽ അധികമായതിനാൽ പെട്ടെന്ന് തീ പടരുകയാണ്. മ്ലാവ് കൂടുതൽ ഉള്ള സ്ഥലമാണ് ഇടിഞ്ഞാർ മേഖല. അതിനാൽ തീ നിയന്ത്രണ വിധേയത്തിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

Related posts

അറബിക്കടൽ ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Sree

ചെന്നൈയിൽ പൊലീസ് ഏറ്റുമുട്ടൽ: രണ്ട് ഗുണ്ടകൾ വെടിയേറ്റ് മരിച്ചു

sandeep

വാഹനത്തിൽ നിന്നും ഓയിൽ ചോർന്ന് ബൈക്കുകൾ തെന്നിമറിഞ്ഞ് അപകടം

sandeep

Leave a Comment