നയൻതാര-വിഘ്‌നേഷ് താരജോഡികളുടെ വിവാഹാഘോഷ തിരക്കിലാണ് സിനിമ ലോകം. ആശംസകൾ അറിയിച്ചും നന്മകൾ നേർന്നും നിരവധി പേർ വിവാഹാഘോഷത്തിൽ പങ്കെടുത്തു. സോഷ്യൽ മീഡിയയിലും ആളുകൾ തങ്ങളുടെ പ്രിയ ജോഡിയുടെ വിവാഹം ആഘോഷമാക്കിയിരിക്കുകയാണ്. ഏഴ് വർഷം നീണ്ട പ്രണയത്തിന് ശേഷം ഇന്നലെ ഇരുവരും ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ വെച്ചാണ് വിവാഹിതരായത്. സിനിമ രാഷ്ട്രീയ മേഖലയിലെ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി. എന്നാൽ നയൻതാര വിഘ്‌നേഷിന് കൊടുത്ത സമ്മാനത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം.
വിവാഹസമ്മാനമായി വിഘ്‌നേഷ് ശിവന് നയന്‍താര 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്നാണ് റിപ്പോർട്ടുകൾ. നയൻതാര വിഘ്‌നേഷിന്റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നയന്‍താരയ്ക്ക് വിഘ്‌നേഷ് 5 കോടി വിലവരുന്ന ഡയമണ്ട് മോതിരം സമ്മാനമായി നല്‍കി. വര്‍ണാഭമായ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സിനിമാലോകത്തെ സുഹൃത്തക്കളും പങ്കെടുത്തിരുന്നു. ഷാരൂഖ് ഖാന്‍, രജനികാന്ത്, രാധിക ശരത്കുമാര്‍, സൂര്യ, ജ്യോതിക, വിജയ്, ശരത് കുമാര്‍, കാര്‍ത്തി, ദിവ്യദര്‍ശിനി, ദിലീപ്, എ.എല്‍ വിജയ് തുടങ്ങിയ പ്രമുഖര് വിവാഹത്തിൽ പങ്കെടുത്തു.
കനത്ത സുരക്ഷയോടെയാണ് വിവാഹച്ചടങ്ങുകൾ നടന്നത്. ചടങ്ങിന്റെ ഫോട്ടോയോ വിഡിയോയോ ഷൂട്ട് ചെയ്യാനോ പോസ്റ്റ് ചെയ്യാനോ അനുവാദം ഇല്ലായിരുന്നു. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ പ്രദർശന അവകാശം നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ മേനോനാണ് വിവാഹ ചടങ്ങുകൾ സംവിധാനം ചെയ്യുന്നത്. വിവാഹത്തിൽ എത്തുന്നവർക്കായി സമ്മാനങ്ങളും വരന്റെയും വധുവിന്റെയും ചിത്രങ്ങൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകളും നൽകി.
വിഘ്നേഷ് ശിവനാണ് വിവാഹ ചിത്രങ്ങള്‍ പുറത്തു വിട്ടത്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ലായിരുന്നു. സിനിമാ മേഖലയിലുള്ളവര്‍ക്ക് മാത്രമായി വിവാഹ സത്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും.
Read also:-നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിന് വൻതാരനിര