Entertainment Special

ഫുൾടൈം ഫോണിൽ; ഫോൺ അഡിക്ടായ ഗൊറില്ലയുടെ സ്ക്രീൻ സമയം ക്കുറച്ച് അധികൃതർ….

ഇന്ന് നമ്മളെല്ലാവർക്കും വളരെ പരിചിതമായ ഒരു വാക്കാണ് ഫോൺ അഡിക്ഷൻ. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ഫോണിലും ലാപ്‌ടോപ്പിലുമൊക്കെയായി ഏറെ സമയം സ്‌ക്രീനിൽ ചെലവഴിക്കുന്നവരാണ്. ഈ കൊവിഡ് കാലം കുറച്ചധികം നമ്മെ സ്ക്രീനിലേക്ക് ഒതുക്കി എന്നുവേണം പറയാൻ. നമുക്ക് അറിയാം ഇന്ന് മിക്കവരും ഫോണിൽ സമയം ചെലവഴിക്കുന്നവരാണ്. എന്നാൽ മനുഷ്യനെ പോലെ ഫോൺ അഡിക്ടായ ഒരു ഗൊറില്ലയെ കുറിച്ചാണ് ഇനി പറഞ്ഞുവരുന്നത്. ചിക്കാഗോയിലെ ലിങ്കൺ പാർക്ക് സൂവിലെ അമരെ എന്ന ഗൊറില്ലയാണ് ഫോണിന് അഡിക്റ്റായി മാറിയത്. അധികൃതർ തന്നെയാണ് ഈ വിവരം അറിയിച്ചത്. അതോടെ ഗൊറില്ലയുടെ ഫോൺ സമയം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് മൃഗശാല അധികൃതർ.

ഗൊറില്ല എങ്ങനെ ഫോൺ അഡിക്റ്റായി മാറി എന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ ചോദിക്കുന്നത്. മൃഗശാലയിൽ അമരയെ കാണാൻ നിരവധി ആളുകൾ എത്തുകയും ഫോട്ടോ പകർത്തുകയും ചെയ്യാൻ തുടങ്ങി. എന്നാൽ പിന്നീട് കൗതുകത്തിനായി ഈ ചിത്രങ്ങൾ ഗൊറില്ലയെ കാണിക്കുകയും ആദ്യം ആശ്ചര്യത്തോടെ നോക്കിയിരുന്ന ഗൊറില്ല പിന്നീട് അതിന് അഡിക്റ്റായി മാറുകയും ആയിരുന്നു. ഇപ്പോൾ ഫോണിൽ നിന്ന് മാറിയിരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഗൊറില്ല.

കഴിഞ്ഞ ദിവസം ഒരു മൃഗം ആക്രമിക്കാൻ വന്നതുപോലും ഫോണിൽ കളിച്ചിരുന്നത് കാരണം ഗൊറില്ല അറിഞ്ഞില്ല. ഈ സംഭവമാണ് ഗൊറില്ലയിൽ നിന്ന് ഫോൺ വാങ്ങി വെക്കാൻ തീരുമാനിക്കാൻ പ്രധാന കാരണം. ഫോൺ ഉപയോഗം അമിതമായതോടെ മറ്റു മൃഗങ്ങളുമായി ചങ്ങാത്തം കൂടാനോ ഇടപഴകാനോ അമരെയ്ക്ക് ഇഷ്ടമല്ലാതായി. ഇനിയും ഇത് തുടർന്നാൽ വലിയ പ്രശ്നങ്ങളിലേക്ക് വഴി നഴിച്ചേക്കാമെന്ന അധികൃതരുടെ വിലയിരുത്തലാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. ഫോൺ സമയം കുറയ്ക്കുന്നതിന് പുറമെ അമരെയുടെ കൂടിന് ചുറ്റിനും കയറുപയോഗിച്ച് കെട്ടാനും മൃഗശാലയിലേക്ക് ആളുകൾ എത്തുമ്പോൾ ഫോൺ കാണിക്കുന്നത് വിലക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

Related posts

‘പ്രിയസഖാവ് വി.എസിന് ഹൃദയം നിറഞ്ഞ ആശംസകള്‍’; മുഖ്യമന്ത്രി പിണറായി വിജയന്‍

sandeep

മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര, സുന്ദർ പിച്ചൈ മുതൽ; പ്രധാനമന്ത്രി മോദിയുടെ യുഎസ് സ്റ്റേറ്റ് ഡിന്നറിൽ പങ്കെടുത്ത അതിഥികൾ

sandeep

ഉപേക്ഷിക്കപ്പെട്ട പാത്രത്തിന്റെ മൂല്യം 13 കോടി രൂപയ്ക്ക്;അമ്പരന്ന് ഉടമ

Sree

Leave a Comment