ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
Entertainment

ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

മെയ് മാസം സിനിമാ പ്രേമികൾക്ക് മുൻപാകെ കൈനിറയെ സിനിമകളാണ് ഒടിടിയിൽ റിലീസിനെത്തുന്നത്. ബേസിൽ ജോസഫ് ചിത്രം ‘കഠിന കഠോരമീ അണ്ഡകടാഹം’ സോണി ലിവ്വിലൂടെയും വിജയരാഘവൻ നൂറു വയസ്സുകാരനായെത്തിയ ‘പൂക്കാലം’ ഹോട്ട് സ്റ്റാറിലൂടെയും സൗബിൻ നായകനാകുന്ന അയൽവാശി നെറ്റ്ഫ്ലിക്സിലൂടെയും മെയ് 19ന് സ്ട്രീം ചെയ്യും. ജവാനും മുല്ലപ്പൂവും, വിചിത്രം, എന്താടാ സജി, ശാകുന്തളം, വിക്രംവേദ എന്നിവ ഇതിനോടകം റിലീസ് ചെയ്തു കഴിഞ്ഞു.

കഠിന കഠോരമീ അണ്ഡകടാഹം

ബേസിൽ ജോസഫ് നായകനാകുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ മെയ് 19 മുതൽ സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിച്ചു. കോവിഡ് കാലത്തെ സാധാരണക്കാരായ ആളുകളുടെ പച്ചയായ ജീവിതമാണ് ചിത്രം പറയുന്നത്. കോഴിക്കോട് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹഷിന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

ഏജന്റ്

അഖിൽ അക്കിനേനി–മമ്മൂട്ടി എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ തെലുങ്ക് ചിത്രം. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന മാസ്സ് ചിത്രമാണ് ഏജന്റ്. സ്പൈ ത്രില്ലറായി ഒരുക്കിയ സിനിമയില്‍ റോ ഓഫിസറായി മമ്മൂട്ടി എത്തുന്നു. മെയ് 19 ന് സോണി ലിവിൽ സ്ട്രീമിങ് ആരംഭിച്ചു. 

അയൽവാശി

സൗബിൻ ഷാഹിർ, ബിനു പപ്പു, നസ്‌ലിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് അയൽവാശി. മെയ് 19 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. ജഗദീഷ്, ഗോകുലൻ,​ നിഖില വിമൽ, ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പൂക്കാലം

‘ആനന്ദ’ത്തിന് ശേഷം ഗണേഷ് രാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടെയ്നരായ ചിത്രമാണ് പൂക്കാലം. മലയാളത്തിൻറെ അതുല്യനടൻ വിജയരാഘവൻ നൂറ് വയസ്സുള്ള കഥാപാത്രമായെത്തുന്നു. മെയ് 19 മുതൽ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു. 

READ MORE | FACEBOOK | INSTAGRAM

Related posts

കളരിപ്പയറ്റ് പഠിക്കാൻ പാലക്കാടെത്തി നടി ശ്വേത

Sree

ഐആർസിടിസി പാക്കേജ്; ആൻഡമാനിലേക്ക് ആറ് ദിവസത്തെ യാത്ര

Sree

ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവര്‍ ഷര്‍മിളയ്ക്ക് ടാക്‌സി കാര്‍; സമ്മാനിച്ച് കമല്‍ ഹാസന്‍

Akhil

Leave a Comment