ഇന്ത്യയുടെ സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നു. ജനുവരി 10ന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ബുംറയെ ഉൾപ്പെടുത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ നിർണായക ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ബുംറ ടീമിൽ ചേരുന്നത് ഇന്ത്യയ്ക്കും ആരാധകർക്കും സന്തോഷവാർത്തയാണ്.
ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന 3 മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ ഉൾപ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു. രോഹിത് ശർമ്മ നയിക്കുന്ന 16 അംഗ ടീമിലാണ് ബുംറയെ ഉൾപ്പെടുത്തിയിരിക്കുന്നത്. നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് 2022 സെപ്തംബർ മുതൽ ബുംറ ടീമിൽ നിന്നും പുറത്തായിരുന്നു. ടി20 ലോകകപ്പും നഷ്ടമായി.
ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനത്തിന് ശേഷം ജസ്പ്രീത് ബുംറ പൂർണ ആരോഗ്യവാനാണെന്ന് പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആരംഭിക്കുന്ന സുപ്രധാനമായ ബോർഡർ ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ബുംറയ്ക്ക് പൂർണ ഫിറ്റ്‌നസ് വീണ്ടെടുക്കാനാകുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്.
ശ്രീലങ്കൻ ഏകദിനങ്ങൾക്കായുള്ള ഇന്ത്യയുടെ പുതുക്കിയ ടീം:
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ (wk), ഇഷാൻ കിഷൻ (wk), ഹാർദിക് പാണ്ഡ്യ (VC), വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി, മൊഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ്.
READ MORE: https://www.e24newskerala.com/