death Karnataka Kerala News latest news MURDER must read National News

സാമ്പാറിന് എരിവ് കൂടിയതിന് വഴക്കുപറഞ്ഞു; പിതാവിനെ മകൻ കൊലപ്പെടുത്തി

കർണാടകയിൽ സാമ്പാറിന് എരിവ് കൂടിയതിന് വഴക്കുപറഞ്ഞ പിതാവിനെ മകൻ കൊലപ്പെടുത്തി. കുടകിലെ വിരാജ്പേട്ട് താലൂക്കിലെ നംഗല ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. സി കെ ചിട്ടിയപ്പ (63) ആണ് മരിച്ചത്. ഇയാളുടെ മകൻ ദർശൻ തമ്മയ്യ (38) അറസ്റ്റിലായി.

ചിട്ടിയപ്പയുടെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. മൂത്തമകനും മരുമകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബന്ധുവീട്ടിൽ പോയിരുന്നു.

അതുകൊണ്ട് മകൻ ദർശനാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. ദർശൻ ഉണ്ടാക്കിയ സാമ്പാറിൽ മുളക് കൂടെയിയതിന് ചിട്ടിയപ്പ മകനെ വഴക്കു പറഞ്ഞിരുന്നു.

ഇതിൽ പ്രകോപിതനായ ദർശൻ പിതാവിനെ മർദിച്ചു. ഗുരുതരമായി പരുക്കേറ്റ ചിട്ടിയപ്പ മരിക്കുകയായിരുന്നു. സംഭവത്തിൽ വിരാജ്പേട്ട റൂറൽ പൊലീസ് കേസെടുത്തു.

ALSO READ:നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്

Related posts

കരിപ്പൂരിലെ വിമാനാപകടത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു.

Sree

വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് ഇന്നലെ രണ്ട് മരണം

Akhil

ജനകീയപങ്കാളിത്തത്തോടെ ആര്‍ദ്രം മിഷന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കും,കുറേയേറെ വിഷയങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചു; വീണാ ജോർജ്

Akhil

Leave a Comment