Attack death latest latest news New Delhi

ടാക്സി  ഡ്രെെവറെ  കാറിടിപ്പിച്ച  ശേഷം  മൃതദേഹം  വലിച്ചിഴച്ചത്  കിലോമീറ്ററുകളോളം; സംഭവം ഡൽഹിയിൽ

ന്യൂഡൽഹി: ടാക്സി ഡ്രെെവറെ കാറിടിപ്പിച്ച ശേഷം മൃതദേഹം വലിച്ചിഴച്ചത് 200 മീറ്റർ ദൂരം. ഡൽഹി വിമാനത്താവളത്തിന് സമീപമുള്ള ദേശീയ പാതയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇന്നലെ രാത്രി 11.30നാണ് ഹെെവേയിൽ രക്തത്തിൽ കുളിച്ച നിലയിൽ ഒരാളുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.മരിച്ചത് ഫരീദാബാദ് സ്വദേശിയായ ബിജേന്ദ്രനാണെന്ന് (43) പൊലീസ് തിരിച്ചറിഞ്ഞു.

ഒരു സംഘം മോഷ്ടാക്കൾ മഹിപാൽപൂരിൽ വച്ച് ബിജേന്ദ്രയുടെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ചു. ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെ കാർ‌ ഉപയോഗിച്ച് ബിജേന്ദ്രയെ ഇടിച്ച ശേഷം 200 മീറ്ററോളം മൃതദേഹം വലിച്ചിഴക്കുകയായിരുന്നുയെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് മരണം സംഭവിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related posts

വെളുത്താലേ സൗന്ദര്യമാകുകയുള്ളോ? അവതാരകനെ തിരുത്തി തന്മയ; കയ്യടി നേടി മറുപടി

Akhil

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ യോ​ഗം

Akhil

ഭക്ഷണവും പരിചരണവും നൽകിയായൽ തെരുവ് നായ്ക്കൾ അക്രമിക്കില്ലെന്ന് ബോംബെ ഹൈക്കോടതി

Sree

Leave a Comment