പ്രശസ്ത കനേഡിയൻ പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബീബറുടെ മുഴുവൻ പാട്ടുകളുടെയും അവകാശം 1664 കോടി രൂപയ്ക്ക് യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പിന് കൈമാറിയിരുന്നു. 2021 ൽ പുറത്തിറങ്ങിയ ജസ്റ്റിസായിരുന്നു അവസാന ആൽബം.
പതിനഞ്ചാമത്തെ വയസ്സിൽ സംഗീത ലോകത്തേക്ക് ചേക്കേറിയ ഗായകനാണ് ബീബർ. കുട്ടിക്കാലം മുതൽ തന്നെ ബീബർ സംഗീതത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. തന്റെ മറ്റു കുടുംബാംഗങ്ങളെ കാണിക്കുവാനായി ബീബറുടെ മാതാവ് യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോകൾ ഒരു റെക്കോർഡിംഗ്
കമ്പനിയുടെ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് കാണാനിടയായതാണ് ബീബറിന്റെ ജീവിതം മാറ്റി മറയ്ക്കുന്നത്. തുടർന്ന് പ്രശസ്ത പോപ് ഗായകനായ അഷറുമായി ബീബറിന് പരിചയപ്പെടാൻ അവസരം ലഭിക്കുകയും അദ്ദേഹത്തിന്റെ റെക്കോർഡ് ലേബലിന്റെ കരാർ നേടുനാവുകയും ചെയ്തു.
ഏതാണ്ട് 15 വര്‍ഷങ്ങള്‍ നീണ്ട സംഗീത ജീവിതത്തില്‍ ബീബറിന്റെ കരിയറില്‍ ധാരാളം ഉയര്‍ച്ചകളിലൂടെയും താഴ്ചകളിലൂടെയും വിവാദങ്ങളിലൂടെയുമെല്ലാം ബീബര്‍ കടന്നുപോയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് തനിക്ക് റാംസായ് ഹണ്ട് സിന്‍ഡ്രോം ബാധിച്ചതായി അറിയിച്ച് ബീബര്‍ രംഗത്ത് വന്നത്. മുഖത്തെ പേശികള്‍ക്ക് തളര്‍ച്ച ബാധിക്കുന്ന രോഗാവസ്ഥയാണ് ഇത്.