dubai police
Kerala Government flash news latest news

ദുബായ് പൊലീസിലെ കമാൻഡ് സെന്ററിൽ ആദ്യമായി ചാർജെടുത്ത് വനിതാ ഓഫിസർമാർ

ദുബായ് പൊലീസിലെ കമാൻഡ് സെന്ററിൽ ആദ്യമായി ചാർജെടുത്ത് വനിതാ ഓഫിസർമാർ. ആറ് മാസം നീണ്ടപരിശീലനത്തിന് ശേഷമാണ് ദുബായ് പൊലീസ് ജനറൽ കമാൻഡിലെ കമാൻഡ് ആന്റ് കണ്ട്രോൾ സെന്ററിൽ വനിതാ ഓഫിസർമാർ ചാർജ് എടുത്തത്

ലെഫ്റ്റ്നെന്റ് മിറ മുഹമ്മദ് മദനി, ലെഫ്റ്റ്നെന്റ് സമർ അബ്ദുൽ അസീസ് ജഷൗ, ലെഫ്റ്റ്നെന്റ് ഖൊലൗദ് അഹ്മദ് അൽ അബ്ദുല്ല, ലെഫ്റ്റ്നെന്റ് ബഖിത ഖലീഫ അൽ ​ഗഫ്ലി എന്നിവരാണ് കമാൻഡ് ആന്റ് കണ്ട്രോൾ സെന്ററിലെ ആദ്യ വനിതാ ഓഫിസർമാർ. പഠനം പൂർത്തിയാക്കി നിരവധി ഫീൽഡ് അസസ്മെന്റും മറ്റ് പരിശീലന പരിപാടികളും പൂർത്തിയാക്കിയാണ് ഇവർ ചുമതലയിൽ പ്രവേശിച്ചത്.

അടിയന്തര പ്രതികരണ വിഭാ​ഗത്തിൽ നിന്ന് ആശയവിനിമയം നടത്തുക, ​​ഗൈഡൻസ് ആന്റ് കണ്ട്രോൾ ഡിവിഷൻ എന്നീ മേഖലയിലും ഇവർ പരിശീലനം നേടി. പ്രതിഭാശാലികളായ കേഡറിനെ ലഭിച്ചതിൽ ദുബായ് പൊലീസിന് അഭിമാനമുണ്ടെന്ന് മേജർ ജനറൽ ഡോ.മുഹമ്മദ് നാസർ അൽ റസൂഖി അറിയിച്ചു.

READ ALSO:-കാട്ടാക്കട മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദിച്ച സംഭവം: പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

Related posts

തൃശ്ശൂരിൽ വാഹനാപകടം;ഒരു മരണം

sandeep

നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു

sandeep

രാജ്യത്ത് ഫാസ്ടാഗ് ഒഴിവാക്കുന്നു; ടോള്‍ പിരിവില്‍ പുതിയ മാറ്റവുമായി കേന്ദ്രം

Sree

Leave a Comment