aciident Kerala Government flash news latest news Kerala News Local News trending news Trending Now

പൈപ്പിടാൻ പൊളിച്ച റോഡ് നന്നാക്കിയില്ല; ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്.

വാടാനപ്പള്ളി

വാടാനപ്പള്ളി :പൈപ്പിടാൻ പൊളിച്ച റോഡിലെ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ഏങ്ങണ്ടിയൂർ അഞ്ചാംകല്ല് വൈക്കാട്ടിൽ റമി രാജിനാണ് (38) കാലിൽ സാരമായി പരിക്കേറ്റത്. പരിക്കേറ്റ യാത്രക്കാരന് വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കിഴക്കേ ടിപ്പു സുൽത്താൻ റോഡിൽ വാടാനപ്പള്ളി ആർ.സി.യു.പി.സ്കൂളിന് വടക്കുഭാഗത്തായിരുന്നു അപകടം.

ശുദ്ധജലവിതരണ പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡ് ശരിയായി മൂടാത്തതാണ് അപകടകാരണം. വാടാനപ്പള്ളി ആൽമാവ് മുതൽ – തൃത്തല്ലൂർ എംഗൽസ് നഗർ വരെയാണ് പൈപ്പ് സ്പൈപ്പ് സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചത്. പൈപ്പ് സ്ഥാപിച്ചിട്ടും റോഡിലെ കുഴികൾ ശരിയായി മൂടുകയോ ടാറിടുകയോ ഉണ്ടായില്ല. റോഡിന്റെ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ചത്. ടാറിങ് ചെയ്യാത്തതിനാൽ റോഡിൽ നിറയെ കുഴികളും മണലും കല്ലും ചിതറിക്കിടക്കുകയുമാണ്. വാഹനങ്ങൾ കടന്നുപോകുപൊടിശല്യവും രൂക്ഷമാണ്.

കുഴിയിൽപ്പെട്ട് ബൈക്ക് മറിഞ്ഞ് വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പത്താം വാർഡ് അംഗം സന്തോഷ് പണിക്കശ്ശേരിയുടെ കൈയൊടിഞ്ഞ് ചികിത്സയിലാണ്. അപകടങ്ങൾ വർധിച്ചിട്റോഡ് നന്നാക്കാത്തതിനെത്തുടർന്ന് ജനപ്രതിനിധികൾ ജല അതോറിറ്റി ഓഫീസിലെത്തി. റോഡ് നന്നാക്കാൻ ആവശ്യമായ തുക പി.ഡബ്ല്യു.ഡി. ഓഫീസിൽ അടച്ചതായും ടാറിടൽ ഉടൻ തുടങ്ഉടൻ തുടങ്ങുമെന്ന് ഉറപ്പ് ലഭിച്ചതായും വാടാനപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നിസാർ അറിയിച്ചു.

Related posts

24 മണിക്കൂറിൽ നേപ്പാളിൽ മരണം 129; 54 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ

Magna

ഫാത്തിമ നൈരയുടെ മൃതദേഹവുമായി എ സ് ഐ അബ്ദുൽ ഹക്കീം

Sree

ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ വീട്ടമ്മക്ക് ദാരുണാന്ത്യം

sandeep

Leave a Comment