
കൊല്ലം : ഓട്ടോറിക്ഷയിൽ മിനിലോറി ഇടിച്ച് ചികിത്സയിലായിരുന്ന അയൽവാസികളും സുഹൃത്തുക്കളുമായ രണ്ട് യുവാക്കൾ മരിച്ചു. കൊല്ലം വടക്കേവിള വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിനടുത്ത് മണക്കാട് ന്യൂനഗറിൽ നവാസ് മൻസിലിൽ പരേതനായ നവാസിന്റെയും റജിലയുടെയും മകൻ സെയ്ദലി (24), പാലത്തറ ബോധിനഗർ 181 എ മണ്ണാനത്ത് വീട്ടിൽ ജയകൃഷ്ണന്റെയും റീനയുടെയും മകൻ വൈശാഖ് (23) എന്നിവരാണ് മരിച്ചത്.