V Shivankutty latest news
Kerala News Special Trending Now

‘സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും,സജീവ അധ്യായന വർഷത്തിലേക്ക്’; വി ശിവൻകുട്ടി

സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പുതിയ അധ്യായന വർഷത്തിൽ കുട്ടികളുടെ അക്കാദമിക്ക് നിലവാരം ഉയർത്തുക, ഭിന്ന ശേഷി സൗഹൃദമാക്കുക എന്നതിനാണ് ഊന്നൽ നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2016 ൽ പിണറായി സർക്കാർ വന്നതിന് ശേഷം 500ഓളം സ്കൂൾ കെട്ടിടങ്ങൾ പുതുതായി ഉദ്ഘാടനം ചെയ്തു. രണ്ടാം സർക്കാരിന്റെ കാലത്ത് 145 സ്കൂളുകളും പണിതു. ഇത് റെക്കോർഡാണ്.(Schools open in June One in Kerala says v shivankutty)

സജീവ അധ്യായന വർഷത്തിലേക്കാണ് കടക്കുന്നത്, മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി വിദ്യാഭ്യാസ ജില്ല ഉപജില്ലാ തലങ്ങളിൽ യോഗങ്ങൾ വിളിച്ച് മുന്നൊരുക്കം വിലയിരുത്തും. കുട്ടികളിൽ പ്രമേഹം വളരെ കൂടുതലാണെന്നാണ് വിലയിരുത്തൽ.

ഇൻസുലിൻ എടുക്കുന്നത്തിന് സ്കൂളിൽ ക്ലാസ് റൂം ക്രമീകരിച്ചു നൽകും. രക്ഷകർത്താക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം അച്ചടി വിതരണം പൂർത്തിയാകുന്നു. മൂന്ന് ഭാഗമയാണ് അച്ചടി നടക്കുന്നത് 4 കോടി 88 ലക്ഷം പാഠം പുസ്തകങ്ങളാണ് ആവശ്യമായി വരുന്നത്, യൂണിഫോം 25 ന് മുൻപ് കൊടുത്തു തീർക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

Related posts

സംവിധായകൻ കെ.ജി ജോർജിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കെ.ബി ഗണേഷ് കുമാർ

Akhil

കുടുംബ കലഹം; കൊച്ചിയിൽ ട്രാൻസ്ജെന്റർ യുവതി പങ്കാളിയെ കുത്തി

Editor

‘രാംലല്ലയ്‌ക്ക് നേദിക്കാൻ 7,000 കിലോ​ ഭാരമുള്ള വമ്പൻ ഹൽവ’; തയ്യാറാക്കുന്നത് നാഗ്പൂരിലെ പ്രമുഖ പാചക വിദഗ്ധൻ

Akhil

2 comments

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന്; 20ന് പ്ലസ് ടു ഫലവുമെത്തും May 31, 2022 at 7:41 am

[…] സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടക്കുന്നത്. 12986 സ്‌കൂളുകളിലാണ് […]

Reply
തൃക്കാക്കരയിൽ ഉമാ തോമസിന്റെ പടയോട്ടം - E24newskerala June 3, 2022 at 4:41 am

[…] എൽഡിഎഫിന്റെ ജോ ജോസഫിന് തിരിച്ചടി. പോളിം​ഗ് കുറഞ്ഞ് ബൂത്തുകളിൽ പോലും ഉമാ തോമസ് […]

Reply

Leave a Comment