Arrest Attack kerala Kerala News kottayam

വനിത എസ് ഐയെ മുടിക്കുകുത്തിപ്പിടിച്ച്‌ പുറത്തടിച്ച് പ്രതി

എരുമേലിയിൽ വനിത എസ് ഐക്ക് പ്രതിയുടെ മർദ്ദനം. എസ് ഐയുടെ മുടിക്കുകുത്തിപിടിച്ച്‌ പുറത്തടിച്ച 72കാരൻ പിടിയിൽ. ഇന്നലെയാണ് സംഭവം നടക്കുന്നത്. ഇന്നലെ ജില്ലയിൽ വ്യാപകമായി പോലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തിയിരുന്നു. വാറണ്ട് നിലനിൽക്കുന്ന കേസുകളിലുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതടക്കം ഇന്നലെ സ്പെഷ്യൽ ഡ്രൈവ് നടത്തിയിരുന്നു. അതിൻ്റെ ഭാഗമായിട്ടാണ് എരുമേലി പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസുകാർ ശ്രീധരൻ്റെ വീട്ടിൽ എത്തിയത്. 2013ൽ അയൽവാസിയായ സ്ത്രീയെ മർദിച്ച കേസിൽ പ്രതിയാണ് ഇയാൾ. ഇയാളുടെ അറസ്റ്റ് രേഖപെടുത്താനായി എത്തിയപ്പോഴാണ് വനിതാ എസ് ഐയുടെ മുടിക്ക് കുത്തിപ്പിടിച്ച്‌ മർദിച്ചത്. നിലവിലുണ്ടായിരുന്ന കേസ് ഉൾപ്പടെ എസ് ഐയെ മർദിച്ച കേസ് കൂടെ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

Related posts

പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ചു; അമ്മയ്ക്ക് 25,000 രൂപ പിഴ; അടച്ചില്ലെങ്കിൽ 5 ദിവസം തടവ് ശിക്ഷ

Akhil

സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി

Akhil

വീടിന്റെ ബാൽക്കണിയിൽ അമ്മയെയും രണ്ട് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി.

Sree

Leave a Comment