Asian Games latest

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ കുതിപ്പ്; ഷൂട്ടിംഗിൽ സ്വർണം കൊയ്‌ത് പുരുഷ താരങ്ങൾ, ചരിത്രനേട്ടവുമായി ഗോൾഫിൽ വെള്ളി നേടി അദിതി

ബീജിംഗ്: ഏഷ്യൻ ഗെയിംസിന്റെ എട്ടാം ദിനത്തിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യൻ കായിക താരങ്ങൾ. ഗോൾഫിൽ വെള്ളി മെഡൽ നേടി അദിതി അശോകാണ് ഇന്നത്തെ മെഡൽ കൊയ്‌ത്തിന് തുടക്കമിട്ടത്. ഇതോടെ ഏഷ്യൻ ഗെയിംസ് ഗോൾഫിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടത്തിനും അദിതി അർഹയായിരിക്കുകയാണ്.

ഷൂട്ടിംഗിൽ ഇന്ത്യയുടെ പുരുഷ താരങ്ങൾ സ്വർണം സ്വന്തമാക്കി ഈ ഇനത്തിലെ 21ാമത് മെഡൽ ഇന്ത്യയുടെ ബാഗിലാക്കി. ഇന്ത്യൻ താരങ്ങളായ കൈനാൻ ചെനായ്, സൊരാവർ‌ സിംഗ്, പൃഥ്വിരാജ് തൊണ്ടൈമാൻ എന്നിവർ ചേർന്നാണ് പുരുഷ ട്രാപ് ടീം ഇനത്തിൽ സ്വ‌ർണം സ്വന്തമാക്കിയത്.

ഷൂട്ടിംഗിൽ വനിതാ ട്രാപ് ടീം ഇനത്തിൽ ഇന്ത്യയുടെ രാജേശ്വരി, മനീഷ, പ്രീതി എന്നിവർ ചേർന്ന് വെള്ളി നേടി. സ്‌ക്വാഷിൽ മിക്‌‌സഡ് ഡബിൾസ് പൂൾ എ മത്സരത്തിൽ ഇന്ത്യയുടെ ദീപിക പള്ളിക്കലും ഹരീന്ദർ പാലും ചേർന്ന് കൊറിയയെ 2-0 ന് തകർത്തു.

നിലവിൽ പോയിന്റ് ടേബിളിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. പതിനൊന്ന് സ്വർണമെഡലും പതിനാറ് വെള്ളിയും പതിനാല് വെങ്കല മെഡലുമാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. ചൈന, ജപ്പാൻ, കൊറിയ എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

Related posts

ക്രിക്കറ്റ് തർക്കത്തിൽ ബാറ്റിനടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

Akhil

തമിഴ്നാട്ടിൽ വീണ്ടും പൊലീസ് എൻകൗണ്ടർ; കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബോംബ് ശരവണൻ്റെ കൂട്ടാളികൾ കൊല്ലപ്പെട്ടു

Gayathry Gireesan

ആനത്തലവട്ടം ആനന്ദന് വിട ; സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ

Gayathry Gireesan

Leave a Comment