Blood donation kerala Kerala News latest latest news thrissur

തൃശ്ശൂരിൽ രക്ത ദാന ക്യാമ്പ് നടത്തി

മെഡിക്കൽ കോളേജ് യൂണിവേഴ്‌സിറ്റി ലയൻസ് ക്ലബ്ബും എൻ എസ് എസ് ഹയർ സെക്കൻഡറി സക്കൂളിലെ നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി നടത്തിയ രക്‌തദാന ക്യാമ്പ് സ്കൂൾ പ്രിൻസിപ്പൽ ജി പി ശ്രെയസ് ഉദ്ഘാടനം ചെയ്തു. ലയൺസ്‌ ക്ലബ് പ്രസിഡൻ്റ് എ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി രാജശ്രീ സുഗുണൻ സ്വാഗതവും ട്രഷറർ പി സി സന്തോഷ്‌ നന്ദിയും പറഞ്ഞു. ക്യാമ്പിൽ 85 പേർ രക്ത ധാനത്തിൽ പങ്കാളികളായി. മുണ്ടത്തിക്കോട് എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് രാജു മാരാത്ത്, കൗൺസിലർ മാരായ കെ ഗോപാലകൃഷ്ണൻ, പ്രകാശൻ കുന്നൂർ, പി ടി എ പ്രസിഡൻ്റ് കെ ചന്ദ്രദാസ്, എൻ എസ് എസ് കോർഡിനേറ്റർമാരായ കെ രോഹിണി ടീച്ചർ, രശ്മി ജി നായർ, ജില്ലാ കോർഡിനേറ്റർ പ്രജീഷ് മാസ്റ്റർ കെ ആർ രാജശ്രീ, കെ സുജാത എന്നിവർ ആശംസകൾ നേർന്നു. എം എൻ ലതീന്ദ്രൻ, ഗിരീഷ് ഇയ്യാനികാട്ടിൽ, ഇ കെ സുരേഷ്, എം വി വിജയൻ, എ സുധീഷ്ബാബു, അഡ്വ സുരേഷ് എന്നിവരോടൊപ്പം നാഷണൽ സർവീസ് സ്‌കീം വിദ്യാർത്ഥികളും നേതൃത്വം നൽകി.

Related posts

കുട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പണിക്കായി അടുക്കി വച്ച കല്ല് ദേഹത്ത് വീണ് 4 വയസുകാരി മരിച്ചു

Akhil

തൃശൂർ മെഡിക്കൽ കോളേജ് ഇന്ത്യൻ കോഫീഹൗസ്‌ ലൈസൻസ് സസ്പെൻഡ് ചെയ്തു ;

Sree

തലസ്ഥാനത്ത് മഴയിൽ മുടങ്ങിയ വൈദ്യുതി വിതരണം സാധാരണ നിലയിലേക്ക്

Gayathry Gireesan

Leave a Comment