Airport latest latest news National National News

യാത്രക്കാരൻ്റെ പണം മോഷ്ടിച്ചു വിഴുങ്ങാൻ ശ്രമിച്ച് എയർപോർട്ട് സുരക്ഷാ ജീവനക്കാരി

ഫിലിപ്പിൻസിൽ യാത്രക്കാരന്റെ പണം മോഷ്ടിച്ച എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം ആരംഭിച്ചു . ചൈനീസ് യാത്രക്കാരനിൽ നിന്നും ഉദ്യോഗസ്ഥ 300 ഡോളറാണ് മോഷ്ടിച്ചത് . മോഷ്ടിച്ച നോട്ടുകൾ ഉദ്യോഗസ്ഥ വിഴുങ്ങാൻ ശ്രമിക്കുന്നതിൻ്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ് .

മനിലയിലെ നിനോയ് അക്വിനോ ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 1ൽ സെപ്തംബർ എട്ടിനാണ് സംഭവം നടന്നതെന്ന് സിഎൻഎൻ ഫിലിപ്പീൻസ് റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് യാത്രക്കാരനെ എക്സ്-റേ സ്കാനിംഗിന് വിധേയനാക്കുമ്പോഴായിരുന്നു മോഷണം നടന്നത്. യാത്രക്കാരന്റെ ഹാൻഡ് ബാഗിൽ നിന്ന് ഉദ്യോഗസ്ഥ പണം എടുക്കുകയായിരുന്നുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

മോഷ്ടിച്ച നോട്ടുകൾ സെക്യൂരിറ്റി ഓഫീസർ വായിൽ കുത്തി തിരുകുകയും പിന്നീട് ഒരു തൂവാല കൊണ്ട് മൂടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇടയ്ക്ക് വിരൽ ഉപയോഗിച്ച് പണം വായിലേക്ക് തള്ളുന്നതും വെള്ളം കുടിക്കുന്നതും വിഡിയോയിൽ കാണാം. വിവരം ലഭിച്ചതിനെത്തുടർന്ന് ഓഫീസ് ഫോർ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി (OTS) വസ്തുതാന്വേഷണം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥയെ തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവുശേഖരണം നടന്നുകൊണ്ടിരിക്കുകയാണ് . മനില ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റിയുമായും ഫിലിപ്പൈൻ നാഷണൽ പൊലീസ് ഏവിയേഷൻ സെക്യൂരിറ്റിയുമായും ചേർന്നാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഓഫീസ് ഫോർ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി വ്യക്തമാക്കി.

Related posts

വയനാട്ടില്‍ ആറംഗ മാവോയിസ്റ്റ് സംഘം കെ എഫ് ഡി സി ഓഫിസ് ആക്രമിച്ചു.

Gayathry Gireesan

കോൺഗ്രസ് വാർ റൂം എത്രയും പെട്ടെന്ന് ഒഴിയാൻ നോട്ടീസ്, കേന്ദ്രനീക്കം ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ  എത്തിനിൽക്കെ

Gayathry Gireesan

കോട്ടയത്ത് അമ്മയെ കൊന്ന കേസിലെ പ്രതി പാലത്തിൽ തൂങ്ങി മരിച്ചു

Akhil

Leave a Comment