Kerala News kollam latest news

ടിക്കറ്റിനൊപ്പം ചോക്ലേറ്റ് നൽകി കെഎസ്ആർടിസി ഓർഡിനറി ബസ് കണ്ടക്ടർ; റെക്കോർഡ് കളക്ഷൻ യാത്രക്കാർക്കൊപ്പം ആഘോഷിച്ച് ജീവനക്കാർ

കൊല്ലം: പത്തനാപുരം – കൊട്ടാരക്കര സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസ്സിൽ ലഭിച്ചത് റെക്കോർഡ് കളക്ഷൻ. കണ്ടക്ടർ പുഷ്പനും, ഡ്രൈവർ ഷാബുവും ഒരുമിച്ച് നേട്ടം കൊയ്ത സന്തോഷം യാത്രക്കാർക്ക് മധുരം നൽകി ആഘോഷിച്ചു. ഇരുപത്താറായിരത്തി മൂന്നൂറ്റി എൺപത്തി ഏഴ് രൂപയാണ് തിങ്കളാഴ്ച ഇവർ നേടിയെടുത്തത്.

ടിക്കറ്റ് നൽകിയതിനുശേഷം കണ്ടക്ടർ യാത്രക്കാർക്ക് ചോക്ലേറ്റുകൾ കൂടി നൽകിയപ്പോൾ ആദ്യമൊന്ന് അമ്പരന്നു. പിന്നീട് കാര്യം തിരക്കിയപ്പോഴാണ് മികച്ച കളക്ഷൻ നേടിയ ബസിലാണ് യാത്ര ചെയ്യുന്നതെന്ന് മനസ്സിലായത്. പത്ത്‌ രൂപ ടിക്കറ്റുമുതൽ ഗ്രാമീണ റോഡുകളിലൂടെ സർവ്വീസ് നടത്തിയാണ് മികച്ച കളക്ഷൻ നേടാൻ സാധിച്ചതെന്ന് കണ്ടക്ടർ പുഷ്പൻ പറയുന്നു.

ഒരുദിവസം ഏഴ് സർവ്വീസുകളാണ് ഉള്ളത്. അതിൽ അഞ്ചെണ്ണം കൊട്ടാരക്കര-കുര-പത്തനാപുരവും രണ്ടെണ്ണം കൊല്ലം പത്തനാപുരവുമാണ്. ഇരുപത്താറായിരത്തി മൂന്നൂറ്റി എൺപത്തി ഏഴ് രൂപ ഇതുവരെയും ഒരു KSRTC ഓർഡിനറി ബസ്സിലും കളക്ഷൻ ലഭിച്ചിട്ടില്ല എന്നാണ് പുഷ്പൻ പറയുന്നത്. ഡ്രൈവറും കണ്ടക്ടറും തമ്മിലുള്ള സൗഹൃദമാണ് ജോലിയിൽ മികച്ചനേട്ടം ഉണ്ടാക്കാൻ സാധിച്ചതെന്ന് ജീവനക്കാർ പറയുന്നു.

ബസ്സിലെത്തിയ യാത്രക്കാർക്ക് ചോക്ലേറ്റുകൾ നൽകിയപ്പോൾ ശമ്പളം ലഭിക്കുന്നുണ്ടോ എന്ന യാത്രക്കാരുടെ ചോദ്യത്തിന് കണ്ടക്ടർ ഒരു ചെറു പുഞ്ചിരിയിൽ എല്ലാം ഒതുക്കി.ജോലിഭാരവും മാനസിക സംഘർഷങ്ങളും ഉള്ളിലൊതുക്കി ഇനിയും മികച്ച കളക്ഷൻ നേടിയെടുക്കുമെന്ന ആത്മവിശ്വാസത്തിൽ ഡബിൽ ബെൽ അടിച്ചു ഈ കെഎസ്ആർടിസി ഓർഡിനറി ബസ് മുന്നോട്ട് പാഞ്ഞു.

Related posts

ത്യാഗ സ്മരണയിൽ ഇന്ന് ബലി പെരുന്നാൾ

Sree

ഇസ്രായേലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്ന ആദ്യ രാജ്യമായി പോളണ്ട്

Gayathry Gireesan

കേച്ചേരിയിൽ ധ്യാനകേന്ദ്രത്തിൽ മോഷണം 23,000 കവർന്നു.

Sree

Leave a Comment