ഇലക്ട്രിക്ക് ലൈൻ
kerala Kerala News latest news

ബൈകിനു മുകളിൽ ഇലക്ട്രിക്ക് ലൈൻ പൊട്ടിവീണ് യുവാവിനു ദാരുണാന്ത്യം

തിരുവനന്തപുരം നെയ്യാറ്റിൻകര പ്ലാമൂട്ടുക്കടയിൽ  ബൈക്കിനു മുകളിലേക്ക് ഇലക്ട്രിക് ലൈൻ പൊട്ടിവീണ്  യുവാവിന് ദാരുണാന്ത്യം. പൊറ്റയിൽക്കട സ്വദേശി ബിജു (30) ആണ് മരിച്ചത്. കുളത്തൂർ റോഡിൽ തെങ്ങ് കടപുഴകി ഇലക്ട്രിക് പോസ്റ്റിൽ വീണാണ് ഇലക്ട്രിക് ലൈൻ പൊട്ടിയത്.  ലൈനില്‍ നിന്നും ഷോക്കേറ്റാണ് ബിജു മരിച്ചത്. 

യാത്രക്കാരനായ ബിജുവിൻ്റെ ബൈക്കിന് മുകളിലേക്ക് ഇലക്ട്രിക് ലൈൻ വീഴുകയായിരുന്നു. നാട്ടുകാർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവറാണ് മരിച്ച ബിജു.

Related posts

തൃശ്ശൂരിൽ സ്വകാര്യ ബസ് അപകടം

Akhil

ചെന്നൈയിൽ കനത്ത മഴ; വിവിധയിടങ്ങളിൽ ഗതാഗത തടസം; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; ആറ് ജില്ലകളിൽ അവധി

Akhil

നിപ: കോഴിക്കോട് അതീവ ജാഗ്രത; സ്‌കൂളുകള്‍ക്ക് അവധി; 11 പേരുടെ സ്രവ സാമ്പിള്‍ ഫലം ഇന്ന്

Akhil

Leave a Comment