India Kerala News latest news Movies must read

നടി അപർണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി

നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.

സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തട്ടത്തിൻ മറയത്ത്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ദീപക് പറമ്പോൽ. അടുത്തിടെയാണ് തങ്ങൾ വിവാഹിതരാകുന്നുവെന്ന വിവരം താരങ്ങൾ പങ്കുവച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു വിവാഹത്തോടനുബന്ധിച്ചുള്ള ഹൽദി ആഘോഷങ്ങൾ നടന്നത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഹൽദി ആഘോഷിക്കുന്ന അപർണയുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് അപർണ അഭിനയ രംഗത്തെത്തിയത്. തമിഴിൽ വിജയ്‌ക്കൊപ്പം അഭിനയിച്ച ബീസ്റ്റ്, ഡാഡ എന്നീ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ALSO READ:തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കും; ജനങ്ങൾ ഇത്തവണ അനുഗ്രഹിക്കും: സുരേഷ് ഗോപി

Related posts

ഒമ്പതാം ക്ലാസ്സുകാരി ഗർഭിണിയായി ; സഹപാടിക്കെതിരെ കേസ്

Akhil

കുതിരപ്പുറത്ത് ഡെലിവറി നടത്തിയ യുവാവിനെ തേടി സ്വിഗ്ഗി; വിവരം നൽകുന്നവർക്ക് 5000 രൂപ

Sree

സ്കൂളിലെ സാമ്പാർ ചെമ്പിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

Akhil

Leave a Comment