kerala Kerala News latest latest news

ബസ്റ്റാൻഡിലിരുന്ന് പൂച്ചയെ പച്ചക്ക് ഭക്ഷിച്ച് അസം സ്വദേശി; പട്ടിണി കാരണമെന്ന് യുവാവിൻ്റെ മറുപടി

ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. കുറ്റിപ്പുറം ബസ്റ്റാന്റിൽ അസം സ്വദേശിയായ യുവാവ് എന്തോ ഭക്ഷിക്കുന്നത് കണ്ടിട്ടാണ് നാട്ടുകാർ അടുത്തേക്ക് ചെന്നത്. ഒരു പൂച്ചയുടെ ശരീരഭാഗങ്ങളാണ് ഇയാൾ ഭക്ഷിക്കുന്നതെന്ന് മനസിലാക്കുകയും തുടർന്ന് ഇയാളോട് ഇങ്ങനെ കഴിക്കരുതെന്നും എന്തിനാണ് കഴിക്കുന്നതെന്നും ചോദിച്ചപ്പോൾ താൻ വിശന്നിട്ടാണ് ഇത് ഭക്ഷിക്കുന്നതെന്നും രണ്ട് ദിവസമായി താൻ എന്തെങ്കിലും കഴിച്ചിട്ട് എന്നുമാണ് യുവാവ് മറുപടി നൽകിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും പോലീസും നാട്ടുകാരും ചേർന്ന് ഇയാൾക്ക് ഭക്ഷണം വാങ്ങികൊടുക്കുകയും ചെയ്തിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം ഇയാളെ കാണാതാവുകയായിരുന്നു. പിന്നീട് ഇയാളെ കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

Related posts

തൃച്ചി-ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ്; സുരക്ഷിതമായി താഴെയിറക്കി

Akhil

മൂന്നാറിൽ കാട്ടാന ആക്രമണം

Akhil

പ്രതിരോധക്കോട്ട ശക്തമാക്കി ബ്ലാസ്റ്റേഴ്സ്; പ്രബീർ ദാസ് ഇനി മഞ്ഞയിൽ കളിക്കും

Akhil

Leave a Comment