കാര്‍ അപകടത്തില്‍ പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു. വിവിഎസ് ലക്ഷ്മണാണ് ട്വീറ്റിലൂടെ ആശ്വാസ വാര്‍ത്ത പങ്കുവച്ചത്. ഋഷഭ് പന്തിന്റെ നില ഗുരുതരമല്ലെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. (Rishabh Pant is out of danger now).
ഋഷഭ് പന്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ഭാഗ്യവശാല്‍ അദ്ദേഹം ഇപ്പോള്‍ അപകടനില തരണം ചെയ്തു. പന്ത് വളരെ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിക്കുന്നു. വേഗം ആരോഗ്യം വീണ്ടെടുക്കൂ ചാമ്പ്യാ… വിവിഎസ് ലക്ഷ്മണിന്റെ ട്വീറ്റ് ഇങ്ങനെ.
ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഹമ്മദപുര്‍ ഝലിന് സമീപം റൂര്‍കിയിലെ നാര്‍സന്‍ അതിര്‍ത്തിയില്‍ വച്ചാണ് കാര്‍ അപകടം ഉണ്ടായത്. കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു.
ആദ്യം റൂര്‍കിയിലെ സക്ഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിനെ ഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.