നിക്ഷേപകരിൽ നിന്നും ഡയറക്ടർ ബോർഡിൽ നിന്നും തനിക്ക് ലഭിച്ച എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷനുകളിൽ നിന്നുള്ള എല്ലാ വരുമാനവും സൊമാറ്റോ ഫ്യൂച്ചർ ഫൗണ്ടേഷന് സംഭാവന ചെയ്യുമെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ പ്രഖ്യാപിച്ചു. ഡെലിവറി ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് ധനസഹായം പ്രഖ്യാപിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 90 മില്യണ്‍ ഡോളര്‍ അതായത്, ഏകദേശം 700 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ.
പ്രതിവര്‍ഷം 50,000 രൂപ വരെയാണ് സൊമാറ്റോ ഡെലിവറി പാര്‍ട്ണറുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നത്. കൂടാതെ, 10 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഡെലിവറി പാര്‍ട്ണറുടെ കുട്ടികള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ ധനസഹായം നല്‍കുമെന്ന് സൊമാറ്റോ പ്രഖ്യാപിച്ചിട്ടുണ്ട്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേകമായി മുന്‍ഗണന നല്‍കിക്കൊണ്ട് തുക നീക്കിവെക്കുകയും പെണ്‍കുട്ടികള്‍ പന്ത്രണ്ടാം ക്ലാസും ബിരുദവും പൂര്‍ത്തിയാകുമ്പോള്‍ സമ്മാനമായി പ്രൈസ് മണി നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസത്തെ ശരാശരി ഓഹരി വില അനുസരിച്ച് ഏകദേശം 700 കോടി രൂപ ഓഹരികളാണ് ദീപീന്ദറിന്റെ ഇഎസ്‌ഒപികള്‍. സൊമാറ്റോ ഫ്യൂച്ചർ ഫൗണ്ടേഷൻ എല്ലാ സൊമാറ്റോ ഡെലിവറി പാർട്ണർമാരുടെയും രണ്ട് കുട്ടികളുടെ വരെയുള്ള വിദ്യാഭ്യാസം ഇതിലൂടെ പരിരക്ഷിക്കും. മറ്റ് സൊമാറ്റോ ജീവനക്കാരിൽ നിന്നും ഫൗണ്ടേഷൻ സംഭാവനകൾ സ്വീകരിക്കുമെന്നും മറ്റ് ധനസമാഹരണ മാർഗങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതന്ത്ര ഭരണ സമിതി രൂപീകരിക്കാനും പദ്ധതിയുണ്ട്.(zomato ceo donation education of delivery partners children)