സ്വിസ് ബാങ്കിൽ ഇന്ത്യൻ നിക്ഷേപം കുമിഞ്ഞ് കൂടുന്നതായി റിപ്പോർട്ട്. 50 ശതമാനം വളർച്ചയാണ് നിക്ഷേപത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 14 വർഷത്തെ ഏറ്റവും ഉയർന്ന നിക്ഷേപമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2020 ൽ 2.5 ബില്യണായിരുന്ന ഇന്ത്യൻ ഫണ്ടുകൾ 2021 ൽ 30,626 കോടിയായി ഉയർന്നു.
സ്വിറ്റ്‌സർലൻഡ് സെൻട്രൽ ബാങ്കിലെ നിക്ഷേപത്തെ ഇന്ത്യയിൽ നിന്നുള്ള കള്ളപ്പണമായാണ് കണക്കാക്കുന്നത്. കള്ളപ്പണമിടപാടുകൾ തടയുന്നതിന്റെ ഭാഗമായി 2015 ൽ നരേന്ദ്ര മോദി സർക്കാർ പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. പരസ്യമാക്കാത്ത വിദേശ നിക്ഷേപങ്ങൾ ക്ലെയിം ചെയ്യുന്നതായിരുന്നു പദ്ധതി. തുടർന്ന് രാജ്യത്തെ കള്ളപ്പണ ഇടപാടുകൾക്ക് തടയിടാൻ സാധിച്ചുവെന്നും കേന്ദ്ര സർക്കാർ അവകാശപ്പെട്ടിരുന്നു.
2015 ൽ 1.2 ബില്യണായിരുന്ന സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപം 2016 ൽ 665 മില്യണായി കുറഞ്ഞിരുന്നു. എന്നാൽ 2019 ഓടെ ഇന്ത്യൻ കള്ളപ്പണം വീണ്ടും 892 മില്യൺ സ്വിസ് ഫ്രാങ്കിലേക്ക് ഉയർന്നു.
Read also:- ധനികൻ ആയ ദരിദ്ര്യൻ;പത്ത് ലക്ഷം പിഴയിട്ട് സിവിൽ സപ്ലെെസ് വകുപ്പ്
1 comment
[…] Read also:- സ്വിസ് ബാങ്കിൽ ഇന്ത്യൻ കള്ളപ്പണം കുമ… […]