latest latest news science

വ്യാഴത്തിലെ ആളിക്കത്തൽ കണ്ടെത്തി ജപ്പാനിലെ ശാസ്ത്രജ്ഞൻ ; ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ആളിക്കത്തലാണ് ഇതെന്നും അഭിപ്രായപ്പെട്ടു

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം അഥവാ ജൂപിറ്ററിൽ ആളിക്കത്തൽ കണ്ടെത്തി ജപ്പാനിലെ അമച്വർ ജ്യോതിശാസ്ത്രഞ്ജനായ ടഡാവു ഓഹ്സുഗി. വ്യാഴത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ആളിക്കത്തലാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. വ്യാഴത്തിന്റെ അന്തരീക്ഷത്തിലേക്ക് ഇറങ്ങുന്ന ഛിന്നഗ്രഹങ്ങളോ വാൽനക്ഷത്രങ്ങളോ ആകാം ഇത്തരമൊരു ആളിക്കത്തലിനു പിന്നിലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വ്യാഴത്തിൽ കൊടും മിന്നൽ ഉടലെടുക്കുന്നതിന്റെ ചിത്രം നാസയുടെ ജൂണോ പേടകം പകർത്തിയിരുന്നു. .വ്യാഴത്തിൻ്റെ ഉത്തരധ്രുവത്തിനടുത്താണ് ഈ മിന്നൽ. ഭൂമിയിൽ മിന്നൽപിണരുകൾ മഴമേഖങ്ങളിൽ നിന്ന് ഉടലെടുക്കാറാണ് പതിവ്. എന്നാൽ വ്യാഴഗ്രഹത്തിൽ അമോണിയ–വെള്ളം എന്നിവയടങ്ങിയ മേഘങ്ങളിലാണ് മിന്നൽപിണരുണ്ടാകുന്നത്.

Related posts

’25 പേജ് കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുമുണ്ട്’; വെളിപ്പെടുത്തി ദല്ലാൾ നന്ദകുമാർ

Akhil

പാലക്കാട് മങ്കരയിൽ വയോധികയെയും കുടുംബത്തെയും താമസസ്ഥലത്ത് നിന്നും ഇറക്കി വീട് തകർത്തു

Akhil

നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും: മുഖ്യമന്ത്രി

Akhil

Leave a Comment