India latest news must read National News New Delhi Trending Now

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം.ശൈത്യകാലം ആരംഭിച്ചതോടെയാണ് വായു മലിനീകരണം രൂക്ഷമായത്.

വായുഗുണ നിലവാരം വളരെ മോശം അവസ്ഥയിൽ എത്തിയെന്ന് റിപ്പോർട്ടുകള്‍. 266 ന് മുകളിൽ ആണ് വായു ഗുണനിലവാര സൂചിക.

പൊതു ഇടങ്ങളിൽ വാട്ടർ സ്പ്രേ ഉപയോഗിക്കാൻ ഡൽഹി സർക്കാർ നിർദേശം നൽകി. എട്ടിടങ്ങളെ കൂടി പുതുതായി വായു മലിനീകരണ ഹോട്ട് സ്പോട്ടുകളിൽ ഉൾപ്പെടുത്തി. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്.

പഞ്ചാബ്, ഹിമാൽ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തുടരുന്നതിനാൽ സ്ഥിതി ഇനിയും വഷളാകാനാണ് സാധ്യത.

വായു മലിനീകരണം തടയുന്നതിനുള്ള അടിയന്തര നടപടികള്‍ സർക്കാർ ആരംഭിച്ചിട്ടുണ്ട്. എല്ലാവരും നിർബന്ധമായി മാസ്ക് ധരിക്കണം എന്നടക്കമുള്ള നിർദേശങ്ങള്‍ സർക്കാർ മുന്നോട്ട് വെക്കാൻ സാധ്യതയുണ്ട്.

ALSO READ:ആദ്യാക്ഷരത്തിന്റെ ധന്യതയ്ക്കും നിറവിനും തയാറായി കുരുന്നുകൾ; ഇന്ന് വിജയദശമി

Related posts

കടുത്ത നടപടിയുമായി ഇന്ത്യ; കാന‍ഡ പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി

Akhil

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ തീരുമാനം

Akhil

ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് അശ്ളീലമാക്കി പ്രചരിപ്പിച്ചു; വനിതാ ഫോറസ്റ്റ് സൂപ്രണ്ടിനെതിരെ നടപടി

Gayathry Gireesan

Leave a Comment