India latest news must read World News

അരുണാചൽ പ്രദേശിൽ ചൈനീസ് അതിർത്തിയുമായി ബന്ധിപ്പിക്കുന്ന റോഡ് ഒലിച്ചുപോയി

അരുണാചൽ പ്രദേശിൽ വൻ മണ്ണിടിച്ചിൽ. ചൈനീസ് അതിർത്തിയുമായി ബന്ധിപ്പിക്കുന്ന റോഡ് ഒലിച്ചുപോയി.

ജില്ലയെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദിഭാംഗ് താഴ്‌വരയിലെ ഏക പാത കൂടിയാണിത്.

പ്രാഥമിക വിവരം അനുസരിച്ച്, ഹുൻലിക്കും അനിനിക്കും ഇടയിലുള്ള റോയിംഗ് അനിനി ഹൈവേയിൽ റോഡിന് വ്യാപകമായ തകരാർ സംഭവിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.സംഭവത്തിൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു അനുശോചനം രേഖപ്പെടുത്തി.

“ഹുൻലിക്കും അനിനിക്കും ഇടയിലുള്ള ഹൈവേയുടെ വ്യാപകമായ കേടുപാടുകൾ മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ മനസിലാക്കുന്നു.

ദിബാംഗ് താഴ്‌വരയെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് എത്രയും വേഗം പുനഃസ്ഥാപിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്,” പേമ ഖണ്ഡു ട്വീറ്റ് ചെയ്തു.

Related posts

‘ദുബായിലേക്ക് വിളിച്ചു വരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചു’; സുഹൃത്തിനെതിരെ പരാതിയുമായി 25 കാരി

Akhil

പത്താംക്ലാസുകാരൻ കാറിടിച്ച് മരിച്ചു; ബന്ധുവിനെതിരെ നരഹത്യയ്ക്ക് കേസ്

Akhil

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവതി

Akhil

Leave a Comment