kerala Kerala News latest latest news thrissur

സെപ്റ്റംബർ 30ന് തൊഴിലാളികൾ രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും

ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ബഹുരാഷ്ട്ര കുത്തകവത്ക്കരണം അവസാനിപ്പിക്കുക, ഷോപ്പുകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് ESI, PF എന്നിവ കർശനമായി നടപ്പിലാക്കുക, തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഷോപ്പ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് എംപ്ലോയീസ് ഫെഡറേഷൻ നേതൃത്വത്തിൽ സെപ്റ്റംബർ 30ന് തൊഴിലാളികൾ രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും.

രാജ്ഭവൻ മാർച്ചിൻ്റെ ഭാഗമായി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി നയിക്കുന്ന വാഹന പ്രചരണ ജാഥക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകി. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ.സുരന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജാഥ ക്യപ്റ്റൻ അഡ്വ:പി.സജി, ജാഥ മേനേജർ അഡ്വ:എസ്.കൃഷ്ണമൂർത്തി, കെ.പി അനിൽകുമാർ, യൂണിയൻ ജില്ല സെക്രട്ടറി സി.സുമേഷ്, രജനി സന്തോഷ്, കെ.ഡി.ബാഹുലേയൻ മാസ്റ്റർ, ഇ.സി.ബിജു,കെ.എം അഷറഫ്, മധു അമ്പലപുരം, കെ.പി.രവീന്ദ്രൻ, എൻ.കെ.പ്രമോദ് കുമാർ,ഒ.എസ്.സജി എന്നിവർ പ്രസംഗിച്ചു.യൂണിയൻ വടക്കാഞ്ചേരി ഏരിയ സെക്രട്ടറി എം.ജെ. ബിനോയ് സ്വഗതയുംCITU വടക്കാഞ്ചേരി ഏരിയ സെക്രട്ടറി എസ്.ബസന്ത് ലാൽ നന്ദിയും പറഞ്ഞു.

Related posts

നടി അപർണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി

Akhil

ജന്തുജന്യ രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം ?

Sree

ഗംഗാ ഡോൾഫിൻ ഇനി സംസ്ഥാന ജലജീവി; യോഗി ആദിത്യനാഥ്

Akhil

Leave a Comment