Gandhi Jayanti kerala Kerala News latest latest news thrissur

‘ മേൽക്കൂരയില്ലാത്ത ആകാശപ്പറവകൾ ‘- എന്ന ഗാന – കവിതാ സമാഹാരത്തിൻ്റെ പ്രകാശനവും കവിയരങ്ങും നടന്നു

രാധാമണി കൊടകര എഴുതിയ ‘ മേൽക്കൂരയില്ലാത്ത ആകാശപ്പറവകൾ ‘ എന്ന ഗാന- കവിതാ സമാഹാരത്തിൻ്റെ പ്രകാശനവും കവിയരങ്ങും നടന്നു. കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിലാണ് ചടങ്ങ് നടന്നത്.

പുസ്തകപ്രകാശന ചടങ്ങ് ചലച്ചിത്രപിന്നണി ഗായകൻ രഞ്ജിത്ത് എം പിള്ള ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞനും പാട്ടുകാരനുമായകണ്ണൻ ജി നാഥ് പുസ്തകം പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പുസ്തകം ഏറ്റുവാങ്ങി. വിരുപ്പാക്ക മൂർക്കനാട്ട് കൊച്ചു ഗോവിന്ദൻ നായർ ചിന്നമ്മു സ്മാരക സമിതിയാണ് പുസ്തകം പുറത്തിറക്കിയത്. മരിയ ഗൊരേറ്റി ഫ്രാൻസിസ്, വി ആർ ഹർഷൻ ബാംഗ്ലൂർ, സരസ്വതി രവി, വേലു കൊടുങ്ങല്ലൂർ എന്നിവർ മുഖ്യാതിഥികളായി. കവയിത്രി മിനി നാഥൻ പുസ്തകവിചാരം നടത്തി. സാഹിത്യകാരി രാജ്കുമാരി അധ്യക്ഷത വഹിച്ചു. കെ ജി ഷാജൻ മാസ്റ്റർ, സി വി നന്ദേഷ്, രവീന്ദ്രൻ ഇ എൻ, ജോർജ് മാസ്റ്റർ, വി യു സുരേന്ദ്രൻ, മധു പുഷ്പത്, ഭാനുമതി ഉണ്ണികൃഷ്ണൻ, വത്സല താഴേക്കാട് എന്നിവർ സംസാരിച്ചു.

പുസ്തകപ്രകാശനത്തോടനുബന്ധിച്ച് നടന്ന കവിയരങ്ങ് പാട്ടുകാരൻ സുധീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കവി ജോയ് വടക്കുംമ്പാടൻ അധ്യക്ഷത വഹിച്ച കവിയരങ്ങിൽ ചിത്ര രാധാമണി, ശോഭന,ശ്രീനിവാസൻ കോവാത്ത്, ജയപ്രകാശ് ഒളരി, തുടങ്ങിയവർ കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു.

Related posts

മൊബൈൽ ഗെയിമിന്റെ പാസ്‌വേഡ് പങ്കിട്ടില്ല: 18 കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

Akhil

ഹരിപ്പാട് വൻ വ്യാജ മദ്യവേട്ട, 1000ത്തിലേറെ കുപ്പികൾ പിടിച്ചു, ഒരാൾ കസ്റ്റഡിയിൽ

Gayathry Gireesan

ഇന്ത്യന്‍ ഹരിത വിപ്ലവത്തിൻ്റെ പിതാവ് എം.എസ്.സ്വാമിനാഥന്‍ അന്തരിച്ചു

Gayathry Gireesan

Leave a Comment