BJP India Kerala News latest news must read

മോദി വീണ്ടുമിറങ്ങുന്നു; കര്‍ണാടകയില്‍ ഏപ്രില്‍ 14ന് പ്രചാരണത്തിനെത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ണാടക സന്ദര്‍ശനം നടത്തും.

ഏപ്രില്‍ 14ന് സംസ്ഥാനത്തെത്തുന്ന നരേന്ദ്രമോദി മൈസൂരുവിലും മംഗലാപുരത്തും സന്ദര്‍ശനം നടത്തും.

മൈസൂര്‍, മാണ്ഡ്യ, ചാമരാജ് നഗര്‍, ഹാസന്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

മൈസൂരുവില്‍ മഹാരാജ കോളജ് ഗ്രൗണ്ടിലാകും പൊതുയോഗം. ബിജെപിയുടെയും ജെഡിഎസിന്റെയും നേതാക്കള്‍ യോഗത്തിലെത്തും.

മംഗലാപുരത്ത് നാരായണ ഗുരു സര്‍ക്കിള്‍ മുതല്‍ നവ ഭാരത് സര്‍ക്കിള്‍ വരെ ഒന്നര കിലോമീറ്റര്‍ പ്രധാനമന്ത്രി റോഡ് ഷോ നടത്തും..

അതേസമയം കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ ഏപ്രില്‍ 15ന് ബംഗളൂരുവിലെത്തും. രണ്ട് ഘട്ടങ്ങളായാണ് കര്‍ണാടകയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്.

14 മണ്ഡലങ്ങളില്‍ ഏപ്രില്‍ 26നും ബാക്കി 14 ഇടത്ത് മെയ് 7നും വോട്ടെടുപ്പ് നടക്കും.

കഴിഞ്ഞ മാസം കര്‍ണാടകയിലെത്തിയ മോദി, കല്‍ബുര്‍ഗിയിലും ശിവമോഗയിലും മെഗാറാലി നടത്തിയിരുന്നു.

ALSO READ:കനത്ത ചൂട്; അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി

Related posts

കടുത്ത സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സ് ഉടമകൾ ബസ്സുകൾ കൂട്ടത്തോടെ വിൽക്കുന്നു

Editor

കുഞ്ഞ് ജനിച്ച് മൂന്നാദിനം പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Akhil

ഇനി ഹെവി വാഹനങ്ങളിലും മുൻ സീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധം; കെ എസ് ആർ ടി സിയ്ക്കും ബാധകം

Gayathry Gireesan

Leave a Comment