പ്ലസ് വൺ പ്രവേശനം നീട്ടാനാവില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹർജി അൽപസമയത്തിനകം ഹൈക്കോടതി പരിഗണിക്കും. കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികൾ പ്രവേശനത്തിനായി കാത്തിരിക്കുന്നെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഇനിയും തീയതി നീട്ടി നൽകാനാവില്ലെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.(govt not to extend plus one admission date)
Read also:- ഓണത്തിന് ഇത്തവണയും പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ്; 13 ഇനങ്ങള്‍ വിതരണം ചെയ്യും
സിബിഎസ്‌സി വിദ്യാർത്ഥികൾക്ക് കൂടി അപേക്ഷിക്കാനായിട്ടാണ് സമയം നീട്ടി നൽകാൻ വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചത്. സമയം നീട്ടി നൽകണമെന്ന ആവശ്യത്തിൽ കഴിഞ്ഞ 18 നാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന തീയതിയായി സംസ്ഥാന സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ കോടതി രണ്ടു ദിവസം കോടതിയിൽ ഇന്ന് ഹർജി പരിഗണിക്കുന്നതിനാൽ ഇനിയും തീയതി നീട്ടി നൽകാൻ കഴിയില്ലെന്ന് എന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. അതേസമയം സിബിഎസ്‌സി പരീക്ഷാഫലം വന്നിട്ടുമില്ല. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സിബിഎസ്‌സി പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷിക്കാൻ സാധികാത്ത തരത്തിലുള്ള നിലപാടാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
Story Highlights: govt not to extend plus one admission date