fight at wedding reception
Kerala News Local News

വരന്റെ കൂട്ടര്‍ക്ക് പപ്പടം കിട്ടിയില്ല; വിവാഹവേദിയില്‍ കൂട്ടത്തല്ല്

ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് പപ്പടം കിട്ടാത്തതിന്റെ പേരില്‍ വിവാഹവേദിയില്‍ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മുട്ടത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. മുട്ടം സ്വദേശിയായ വധുവിന്റേയും തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റേയും വീട്ടുകാരാണ് സദ്യയിലെ പപ്പടത്തെച്ചൊല്ലി ഏറ്റുമുട്ടിയത്.

ഇന്നലെയാണ് സംഭവം നടന്നത്. വരന്റെ വീട്ടുകാര്‍ രണ്ടാമത് പപ്പടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതോടെയാണ് കൂട്ടത്തല്ല് തുടങ്ങുന്നത്. കൂട്ടത്തല്ലിനിടെ ഇടപെട്ട ഓഡിറ്റോറിയം ഉടമയ്ക്കും മര്‍ദനമേറ്റു. ഇയാളുള്‍പ്പെടെ പരുക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍ (65) ജോഹന്‍ (24 ) ഹരി (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന സംഭവത്തില്‍ ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ച് ഇരു കൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. കരീലകുളങ്ങര പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

READ ALSO: ഏഷ്യാ കപ്പ്:ത്രില്ലറിനൊടുവിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ആവേശജയം

Related posts

സംസ്ഥാനത്ത് ഇന്ന് മഴ കനത്തേക്കും;11 ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

Sree

കളിത്തോക്ക് കാണിച്ച് ട്രെയിൻ യാത്രക്കാരെ ഭീഷണിപ്പെടുത്തി; ദിണ്ടിഗലിൽ നാല് മലയാളികൾ പിടിയിൽ

sandeep

മലയാളനാടും മലയാളിയും പൊളിയല്ലേ…; നമ്മുടെ സ്വന്തം കേരളത്തിനിന്ന് പിറന്നാള്‍

Magna

Leave a Comment