death latest latest news

ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

തഞ്ചാവൂര്‍ പാപനാശത്ത്, ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന വിസിത്ര രാജപുരം സ്വദേശി 33കാരിയായ കോകിലയാണ് മരിച്ചത്. ഇയര്‍ഫോണ്‍ ഉപയോഗിച്ച് കോകില സംസാരിക്കുന്നതിനിടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചതെന്നാണ് വിവരം. ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്.

ഭര്‍ത്താവിന്റെ മരണശേഷം കോകില മൊബൈല്‍ഫോണ്‍ ഷോപ്പ് നടത്തിയാണ് ജീവിതമാര്‍ഗം കണ്ടെത്തിയിരുന്നത്. സംസാരിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ ഫോണ്‍ പൊട്ടിത്തെറിക്കുകയും കടയിലാകെ തീ പടരുകയും ചെയ്തു. മറ്റു കടകളിലെ ജീവനക്കാരെത്തി മണിക്കൂറുകള്‍ ശ്രമിച്ചാണ് തീയണച്ചത്. പിന്നീട് പൊലിസെത്തിയാണ് കോകിലയുടെ മൃതദേഹം കടയില്‍ നിന്നും മാറ്റിയത്.

Related posts

താരനിബിഢമായി അംബാനിയുടെ വീട്ടിലെ ആഘോഷം. ആഘോഷത്തിൻ്റെ മാറ്റുകൂട്ടി ബോളിവുഡ് താരങ്ങൾ

Akhil

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

Akhil

തിരുവനന്തപുരത്ത് 12 വയസുകാരനെ വീട്ടിൽ നിന്നും കാണാതായി

Akhil

Leave a Comment