Kerala News latest news must read Trending Now

‘ചില മുന്നറിയിപ്പുകൾ തെറ്റായ സന്ദേശങ്ങളായേക്കാം’; ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ ആപ്പിള്‍

ഫോൺ ചോർത്തലിൽ വിശദീകരണവുമായി ആപ്പിൾ കമ്പനി. ചില മുന്നറിയിപ്പ് സന്ദേശങ്ങൾ തെറ്റായ സന്ദേശങ്ങളായേക്കാമെന്നാണ് ആപ്പിൾ കമ്പനിയുടെ പ്രതികരണം.

ചോർത്താൻ ശ്രമിക്കുന്നത് ഏത് രാജ്യമാണെന്ന് പറഞ്ഞിട്ടില്ല.

ഏതെങ്കിലും പ്രത്യേക ഭരണകൂടത്തിന്റെ ഹാക്കര്‍മാരാണ് ചോര്‍ത്തലിന് പിന്നിലെന്ന് മുന്നറിയിപ്പുകൊണ്ട് ഉദ്ദേശിക്കുന്നില്ല.

നോട്ടിഫിക്കേഷന്‍ തെറ്റായ മുന്നറിയിപ്പ് ആവാനുള്ള സാധ്യതയും ആപ്പിള്‍ തള്ളിക്കളയുന്നില്ല.

അറ്റാക്കര്‍മാര്‍ രീതി മാറ്റാന്‍ സാധ്യതയുള്ളതിനാല്‍ ഏത് സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ആപ്പിള്‍ വ്യക്തമാക്കി.

ഭരണകൂട പിന്തുണയുള്ള ഹാക്കര്‍മാര്‍ പ്രതിപക്ഷ എം.പിമാരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന ആരോപണത്തിലാണ് വിശദീകരണവുമായി ഐ- ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ രംഗത്തുവന്നിരിക്കുന്നത്.

ഭരണകൂട പിന്തുണയുള്ള അറ്റാക്കര്‍മാര്‍ ഐ ഫോണുകള്‍ ഹാക്ക്ക ചെയ്‌തേക്കാമെന്ന മുന്നറിയിപ്പ് ആപ്പിളില്‍നിന്ന് ലഭിച്ചതായി പ്രതിപക്ഷ എം.പിമാര്‍ വെളിപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍, ശിവസേന ഉദ്ദവ് താക്കറെ പക്ഷം എം.പി. പ്രിയങ്കാ ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മൊയ്ത്ര, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, എ.എ.പി. എം.പി. രാഘവ് ഛദ്ദ, സി.പി.എം ജനറല്‍ സെക്രട്ടറഇ സീതാറാം യെച്ചൂരി, എസ്.പി. നേതാവ് അഖിലേഷ് യാദവ്, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍ എന്നിവര്‍ക്കാണ് ആപ്പിളില്‍നിന്ന് മുന്നറിയിപ്പ് ലഭിച്ചത്.

സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും തന്റെ ഓഫീസിലുള്ളവര്‍ക്കും സന്ദേശം ലഭിച്ചുവെന്ന് രാഹുല്‍ഗാന്ധിയും വെളിപ്പെടുത്തിയിരുന്നു.

ALSO READ:മൊബൈൽ ഫോണിൽ വലിയ ശബ്ദത്തോടുകൂടി സന്ദേശം; ഭയപ്പെടേണ്ട

Related posts

തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്; കോടികളുമായി മുങ്ങിയ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പിടിവിച്ചു.

Sree

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ജനുവരി 22ന്

Akhil

കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

Akhil

Leave a Comment