idukki kerala Kerala News latest latest news Rain Weather

കോഴിമലയിൽ വീട് ഇടിഞ്ഞുവീണു ; വീട്ടുകാർ രക്ഷപെട്ടത് തലനാരിഴക്ക്

ഇടുക്കി കോഴിമല അംമ്പലഭാഗം കാക്കനാട് സുമേഷിൻ്റെ വീടാണ് ഇടിഞ്ഞു വീണത്. ഇന്നലെ രാത്രി എട്ടരയോടെയോടെയായിരുന്നു സംഭവം. ശക്തമായ മഴയെയും കാറ്റിനെയും തുടർന്നാണ് വീട് ഇടിഞ്ഞു വീണത്. സംഭവസമയത് കുട്ടികളടക്കം വീടിനുള്ളിൽ ഉണ്ടായിരുന്നു. ഓടിമാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. ന്യുനമർദ്ദം ശക്തിപ്രാപിച്ചതിനാൽ അതിശക്തമായ മഴയാണ് മലയോരമേഖലയിൽ ഉണ്ടാവുന്നത്. ശക്തമായ മഴയെത്തുടർന്ന് ധാരാളം നാശനഷ്ടങ്ങളും ഉണ്ടാവുന്നുണ്ട്.

മഴയിൽ വീടിൻ്റെ അടുക്കള ഭാഗമാണ് ആദ്യം തകർന്നു വീണത്. ഉടനെ തന്നെ വീട്ടുകാർ ഓടിമാറുകയായിരുന്നു. തുടർന്ന് വീട് മുഴുവനോടെ ഇടിഞ്ഞുവീണു. വീട്ടിലെ ഉപകാരണങ്ങളടക്കം നശിച്ചു. ബാക്കി വരുന്ന സാധന സാമഗ്രികളുമായി ഇവർ അടുത്തുള്ള ഷെഡിലേക്ക് മാറിയിരിക്കുകയാണ്.

Related posts

തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു.

Sree

ഇന്ത്യ-യു.എസ്‌ ബന്ധം ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും പോകും: ജയശങ്കർ

Gayathry Gireesan

മൊബൈൽ ഗെയിമിന്റെ പാസ്‌വേഡ് പങ്കിട്ടില്ല: 18 കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

Akhil

Leave a Comment