crime death Kerala News Manipur must read National News

മെയ്‌തെയ് കുട്ടികളുടെ കൊലപാതകത്തില്‍ ആറ് പേര്‍ പിടിയില്‍; രണ്ട് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍


മണിപ്പൂരില്‍ മെയ്‌തെയ് കുട്ടികളുടെ കൊലപാതകത്തില്‍ ആറു പേര്‍ അറസ്റ്റില്‍. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരാണ് അറസ്റ്റിലായത്.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബീരേന്‍ സിംഗ് പറഞ്ഞു.

മെയ്‌തെയ് കുട്ടികളുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് അറസ്റ്റ്. അന്വേഷസംഘം കസ്റ്റഡിയിലെടുത്തവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുമുണ്ട്. 2സ്ത്രീകളും 2 പുരുഷന്‍മാരും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി.

ഇംഫാലില്‍ നിന്ന് 51 കിലോ മീറ്റര്‍ അകലെയുള്ള ചുരാചന്ദ്പൂരില്‍ നിന്നാണ് പ്രതികളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അറസ്റ്റിലായവരെ അസമിലെ ഗുവാഹത്തിലേക്ക് കൊണ്ട് പോയി. അറസ്റ്റിന് പിന്നാലെ വിമാനത്താവളത്തിന് സമീപം പ്രതിഷേധം അരങ്ങേറി.

കഴിഞ്ഞയാഴ്ച ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചതോടെയാണ് മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അറസ്റ്റ് വൈകിയതില്‍ പ്രതിഷേധം മെയ് തെയ് വിഭാഗങ്ങള്‍ കടുപ്പിച്ചിരുന്നു.

അതിനിടെ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ വിദേശ ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തയാളെ ഡല്‍ഹി പട്യാല ഹൗസ് കോടതി രണ്ട് ദിവസത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു.

മ്യാന്‍മറും ബംഗ്ലാദേശും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളാണ് മണിപ്പൂരിലെ സംഘര്‍ഷത്തിന് പിന്നില്‍ എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

ALSO READ:അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; വ്യാപക കൃഷിനാശം, ഭീതിയിൽ ജനം

Related posts

ഓണം ബംമ്പർ അടിച്ചവർക്ക് ഇത്തവണ പണമില്ല; മുഖ്യമന്ത്രിയ്ക്ക് തമിഴ്നാട് സ്വദേശിയുടെ പരാതി; 25 കോടി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണം

Gayathry Gireesan

വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; 2024-ലെ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല

Akhil

തൃശ്ശൂരില്‍ തെരുവുനായുടെ ആക്രമണം: രക്ഷപ്പെടാൻ ശ്രമിക്കവെ സൈക്കിൾ പോസ്റ്റിലിടിച്ച് വീണ് വിദ്യാർഥിയുടെ പല്ലുകൾ കൊഴിഞ്ഞു

Akhil

Leave a Comment