kerala Kerala News latest latest news Rain Weather

തുലാവർഷ തുടക്കം , 3 ദിവസം മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര-തീരദേശ മേഖലകളിൽ ജാഗ്രത തുടരണം.

ഇന്നലത്തെ മഴ തുലാവർഷത്തിൻ്റെ തുടക്കമാണെന്നാണ് കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. തെക്കൻ കേരളത്തിൽ നാളെ ഇടവിട്ടുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ മഴ ദുർബലമായേക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

ഇന്നലെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ പെയ്‌തു. മദ്ധ്യ ,തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ പെയ്തത്‌.

Related posts

കരുവന്നൂർ: എം.കെ.കണ്ണനോട് സ്വത്തുവിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇഡി

Gayathry Gireesan

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് ഇല്ല

Akhil

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവം ; ബന്ധുവിന് 80 വർഷം കഠിനതടവ്

Gayathry Gireesan

Leave a Comment