KASARAGOD kerala Kerala News latest latest news Prime Minister Vandhe Bharat

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത്; ഫ്‌ളാഗ് ഓഫ് ഇന്ന് കാസർഗോഡ് നടക്കും

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിൻ്റെ ഫ്‌ളാഗ് ഓഫ് ഇന്ന് കാസർഗോട്ട് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ രാജ്യത്തുടനീളമുള്ള ഒമ്പത് സോണുകളിലായി അനുവദിച്ച വന്ദേ ഭാരതിൻ്റെ ഉദ്ഘാടനം നിർവഹിക്കും.

കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി വി.അബ്ദുറഹിമാൻ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന യാത്രയിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും അവസരം.

ചൊവ്വാഴ്ച്ച മുതലാണ് ട്രെയിനിൻ്റെ റെഗുലർ സർവീസുകൾ ആരംഭിക്കുക . 26ാംതീയതി മുതൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ സാധിക്കും . കാസർഗോഡ് നിന്ന് ഏഴു മണിക്ക് പുറപ്പെടുന്ന ട്രെയിൻ തിരുവനന്തപുരത്ത് 3.05 ന് എത്തും.

Related posts

ആലപ്പുഴയില്‍ കല്യാണ വിരുന്നിലെ ഗാനമേളയ്ക്കിടെ ഗായികയെ കടന്നുപിടിച്ച യുവാവ് പിടിയില്‍

Editor

കനേഡിയൻ ഓപ്പൺ: മാക്സ് പർസലിനെ മറികടന്ന് ആൻഡി മറെ, അവസാന 16 ൽ

Akhil

സംസ്ഥാനത്ത് ചൂടിന് ശമനമില്ല; ശനിയാഴ്ച വരെ താപനില ഉയർന്നു തന്നെ

Akhil

Leave a Comment