kerala Kerala News latest latest news tax

ഓണം ബംബർ 25 കോടി സമ്മാനത്തിൽ നികുതിക്ക് ശേഷം 12 കോടി 88 ലക്ഷം ബംബർ വിജയിക്ക് നേടാം

ഓണം ബംബർ 25 കോടി ആർക്ക് അടിച്ചാലും അയാൾക്ക് ഉപയോഗിക്കാൻ കിട്ടുന്നത് 12 കോടി 88 ലക്ഷം രൂപ മാത്രമാണ്.

10 ശതമാനം ഏജന്റ് കമ്മീഷൻ
2 കോടി 50 ലക്ഷം പോയാൽ പിന്നെ
ബാക്കിയുള്ളത്
*22 കോടി 50 ലക്ഷം രൂപ.

അതിന്റെ 30% TDS (6.75 കോടി) കുറച്ചാൽ പിന്നെയുള്ളത്
*15കോടി 75 ലക്ഷം രൂപ.

തീർന്നിട്ടില്ല

അഞ്ച് കോടിക്ക് മുകളിൽ വരുമാനം ഉള്ളവർ ടാക്സിന്റെ 37% സർചാർജ് അടക്കണം.2 കോടി 4975000 രൂപ.

കഴിഞ്ഞില്ല. ടാക്‌സും സെസ് ചാർജും ചേർന്ന തുകയുടെ 4% ഹെൽത്ത് & എഡ്യൂക്കേഷൻ സെസ് അടക്കണം. അതായത്
67500000 + 24975000 = 92475000 രൂപയുടെ 4 ശതമാനം.
അതായത് 3699000 രൂപ.

സെസും ചർച്ചാർജും എപ്പോഴെങ്കിലും അടച്ചാൽ പോരാ..

സെപ്റ്റംബറിൽ ബംമ്പർ അടിച്ചാൽ
ഒക്ടോബറിൽ പണം കിട്ടി എന്ന് കരുതുക.
ഡിസംബറിന് മുൻപ് 2 കോടി 8674000 രൂപ അടക്കണം.
ഇല്ലങ്കി ഓരോ മാസവും ആ തുകയുടെ 1% പെനാൽറ്റി ഇട്ട് തരും.
ലോട്ടറി അടിച്ച പലർക്കും ഇതറിയില്ല. വർഷാവസാനം റിട്ടേൺ ഫയൽ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാൽറ്റിയും ചേർത്ത് വാങ്ങും .

സംസ്ഥാനവും കേന്ദ്രവും വാങ്ങിയതിൻ്റെ ബാക്കി
12 കോടി 88 ലക്ഷം രൂപ മാത്രമാണ്
കിട്ടുക .

ടിക്കറ്റിന് മേലെ 25 കോടി സമ്മാനത്തിൽ നികുതിക്ക് ശേഷം 12. കോടി 88 ലക്ഷം ബംബർ വിജയിക്ക് നേടാം എന്ന് രേഖപ്പെടുത്തേണ്ടതല്ലേ അതിന്റ മര്യാദ ?

ഇമ്മാതിരി ടാക്സും കഴിഞ്ഞ് ബംബർ അടിച്ചവൻ്റെ പേരുവിവരം പുറത്തുവന്ന് സഹായം ചോദിച്ച് വീടിന് ചുറ്റും ആള് കൂടിയാൽ പിന്നെ ഊരി കൊടുക്കാൻ അവനൊരു ട്രൗസർ ഇടുന്നത് നല്ലതാണ്.

Related posts

യുക്രെയ്നിൽ നിന്ന് മടങ്ങിയ വിദ്യാർഥികൾക്ക് സർക്കാർ സഹായം, പ്രത്യേക സെൽ

Sree

കഴുത്തിൽ ഷാൾ ഇട്ട് മുറുക്കി, വായിൽ തുണി തിരുകി; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് മൊഴി

Akhil

സൈഡ് നൽകുന്നതിനെ ചൊല്ലി തർക്കം; കോഴിക്കോട് യുവതിയെ പൊലീസുകാരൻ മർദിച്ചു

Akhil

Leave a Comment