latest news National

രാജ്യത്തെ ആദ്യ എട്ടുവരി പാത, ഇത് എഞ്ചിനീയറിംഗ് അത്ഭുതം!; സൂപ്പർ റോഡുകളെന്ന് നിതിൻ ഗഡ്കരി

രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയായ ദ്വാരക എക്‌സ്‌പ്രസ് വേയുടെ ദൃശ്യങ്ങൾ പങ്കിട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി. ഇന്ത്യയിലെ എഞ്ചിനീയറിംഗ് അത്ഭുതങ്ങളിലൊന്ന് എന്നായിരുന്നു കേന്ദ്രമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.

ഭാവിയിലേക്കുള്ള യാത്ര യാത്ര ഇതിലൂടെ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സ്പ്രസ് വേയുടെ നിർമാണ മികവ് വ്യക്തമാക്കുന്ന വീഡിയോ ആയിരുന്നു കേന്ദ്രമന്ത്രി ട്വിറ്ററിൽ പങ്കുവച്ചത്. നാല് പാക്കേജുകളടങ്ങുന്ന 563 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേയാണ് ദ്വാരക എക്‌സ്പ്രസ് വേ.

ശിവമൂർത്തിയിൽ നിന്ന് തുടങ്ങി ഗുരുഗ്രാമിലെ ഖേർക്കി ദൗല ടോൾ പ്ലാസയിലാണ് പാത അവസാനിക്കുന്നത്. 1,200 മരങ്ങൾ പറിച്ചുനട്ടുകൊണ്ട് നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണിത്.

നിലവിൽ എക്‌സ്പ്രസ് വേയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. പദ്ധതി പൂർത്തിയാകുന്നതോടെ ഡൽഹിയും ഹരിയാനയും തമ്മിലുള്ള കണക്ടിവിറ്റി വലിയ തോതിൽ വർദ്ധിക്കും. ദ്വാരകയിൽ നിന്ന് മാനേസറിലേക്കുള്ള യാത്രാ സമയം 15 മിനിറ്റും മനേസറിൽ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള സമയം 20 മിനിറ്റുമായി ചുരുങ്ങും. കൂടാതെ ദ്വാരകയിൽ നിന്ന് സിംഗു അതിർത്തിയിലേക്ക് 25 മിനിറ്റും മാനേസറിൽ നിന്ന് സിംഗു അതിർത്തിയിലേക്ക് 45 മിനിറ്റും ആയി മാറുമെന്ന് ഗതാഗതമന്ത്രി പങ്കുവച്ച വീഡിയോയിൽ പറയുന്നു.

Related posts

‘പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത’; ഡൽഹിയിൽ കനത്ത ജാഗ്രത

Akhil

മുനമ്പത്ത് ബോട്ട് അപകടത്തിൽ കാണാതായ ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി

Gayathry Gireesan

വീണ്ടും റെക്കോർഡിട്ട് സ്വർണവില; ഇന്ന് വർധിച്ചത് 680 രൂപ

Akhil

Leave a Comment