death Kerala News kollam latest news

കൊല്ലത്ത് 72കാരൻ‌ ഡെങ്കിപനി ബാധിച്ച് മരിച്ചു; രണ്ട് ദിവസത്തിനിടെ നാലാമത്തെ ഡെങ്കി മരണം

കൊല്ലം: കൊട്ടാരക്കരയിൽ ഡെങ്കിപനി ബാധിച്ച് 72കാരൻ മരിച്ചു. കോട്ടാത്തല സ്വദേശി അജയബാബുവാണ് മരിച്ചത്. എഴുകോൺ എസ്. എൻ. ജി സ്കൂൾ മുൻ പ്രിൻസിപ്പലാണ് അജയബാബു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് അജയബാബു മരിച്ചത്.

രണ്ട് ദിവസത്തിനിടെ സ്ഥിരീകരിക്കുന്ന നാലാമത്തെ ഡെങ്കി മരണമാണ്. പനി ബാധിച്ചുള്ള അഞ്ചാമത്തെ മരണവും.

ഡെങ്കിപ്പനി ശ്രദ്ധിക്കേണ്ടവ

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. പഴങ്ങൾ കഴിക്കാനും പഴച്ചാറുകൾ കുടിക്കാനും ശ്രദ്ധിക്കണം. പ്ലേറ്റ്ലെറ്റുകൾ താഴ്ന്ന പോകാതെ ശ്രദ്ധിക്കേണ്ടതും വളരെ അത്യാവശ്യമാണ്.

വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. രോഗം ബാധിച്ചവരെ കൊതുക് വലയ്‌ക്കുള്ളിൽ കിടത്തുക, കൊതുക് നശീകരണം ഉറപ്പാക്കുക, വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക, പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക, സ്വയം ചികിത്സ ഒഴിവാക്കുക എന്നിവയാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ.

Related posts

വ്യോമസേനയുടെ സൂര്യകിരൺ പരിശീലന വിമാനം കർണാടകയിൽ തകർന്നുവീണു

Sree

സീതാറാം യെച്ചൂരിയുടെ വീട്ടിൽ ഡൽഹി പൊലീസ് റെയ്ഡ്; ന്യൂസ് ക്ലിക്ക് മാധ്യമപ്രവർത്തകരുടെ വീടുകളിലും റെയ്ഡ്

Akhil

ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി പരാഗ്; കേരളത്തിന് ആദ്യ പരാജയം സമ്മാനിച്ച് അസം

Akhil

Leave a Comment