Kerala News latest news must read World News

ലാഭം കൂട്ടാന്‍ മട്ടന്‍ എന്ന പേരില്‍ ബീഫ് സമൂസ വില്‍പന; ഗുജറാത്തില്‍ ഗോവധ നിരോധന നിയമപ്രകാരം 7 അറസ്റ്റ്

ലാഭം കൂട്ടാന്‍ മട്ടന്‍ എന്ന പേരില്‍ ബീഫ് സമൂസ വില്‍പന നടത്തിയതിന് ഗുജറാത്തില്‍ ഏഴ് പേർ അറസ്റ്റിൽ. ഗോവധ നിരോധന നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കടയിൽ വിൽക്കുന്ന മട്ടൺ സമൂസയിൽ ലാഭം നേടുന്നതിനായി വിലകുറഞ്ഞ ബീഫ് നിറച്ചെന്നാണ് ആരോപണം.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വഡോദരയിലെ പാനിഗേറ്റ് ഏരിയയിലെ ഹുസൈനി സമൂസ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ 113 കിലോ ഇറച്ചിയാണ് പിടികൂടിയത്.

തുടർന്ന് ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് പശുവിൻ്റെ ഇറച്ചിയാണെന്ന് സ്ഥിരീകരിച്ചത്.

ഉടമകളായ യൂസഫ് ഷെയ്ഖ്, നയീം ഷെയ്ഖ് എന്നിവരെയും അവരുടെ നാല് തൊഴിലാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചോദ്യം ചെയ്യലിൽ ഇമ്രാൻ ഖുറേഷി തങ്ങൾക്ക് ബീഫ് നൽകിയിരുന്നതായി ഉടമകൾ വെളിപ്പെടുത്തി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഖുറേഷിയെ അറസ്റ്റ് ചെയ്തു.

പശുവിൻ്റെ മാംസം ഉപയോഗിച്ച് ചിലർ വീട്ടിൽ നിന്ന് സമൂസ വിൽക്കുന്നതായി വിവരം ലഭിച്ചതായും 61 കിലോ പാകം ചെയ്ത സമൂസ, 113 കിലോ ബീഫ്, 152 കിലോ സമൂസ എന്നിവ പിടിച്ചെടുത്തതായും വഡോദര ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പന്ന മോമയ പറഞ്ഞു.

ഞങ്ങൾ മെറ്റീരിയൽ ഫോറൻസിക് ലാബിലേക്ക് അയച്ചു അത് പശുവിൻ്റെ മാംസമാണെന്ന് സ്ഥിരീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കട നടത്തുന്നവർക്ക് മുനിസിപ്പൽ കോർപ്പറേഷൻ്റെയോ ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻ്റെയോ ലൈസൻസ് ഇല്ലെന്ന് മോമയ പറഞ്ഞു.

ഉപഭോക്താക്കളോട് പറയാതെയാണ് അവർ ഈ സമൂസകൾ നഗരത്തിലുടനീളം വിൽക്കുന്നതെന്നും ഡിസിപി പറഞ്ഞു.

സംസ്ഥാന സർക്കാർ 2017-ൽ ഗുജറാത്ത് മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്തു.

ഭേദഗതി ചെയ്ത നിയമത്തിൽ ഗോഹത്യയ്ക്ക് 1-5 ലക്ഷം രൂപ പിഴയും ജീവപര്യന്തം എന്ന വ്യവസ്ഥയും ഉൾപ്പെടുന്നു.

കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

Related posts

മുല്ലശ്ശേരി ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫിന് വിജയം

Akhil

വിവിധയിടങ്ങളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

Gayathry Gireesan

കോടികളുടെ തട്ടിപ്പ്: 21 ബിഎസ്എൻഎൽ ഉദ്യോഗസ്ഥർക്കെതിരെ കേസ്, 25 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്

Akhil

Leave a Comment