India Kerala News latest news must read

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലെടുത്ത കേസിലാണ് നടപടി.

പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി.

മാർച്ചിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.

Related posts

ഹൃദയാഘാതമുണ്ടായ പതിനേഴുകാരിക്ക് അടിയന്തര ചികിത്സ; കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്കെത്താന്‍ ആംബുലന്‍സിന് വഴിയൊരുക്കണം

Akhil

ഇന്നുമുതൽ ശക്തമായ മഴക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Gayathry Gireesan

നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്

Akhil

Leave a Comment