Entertainment latest latest news MUMBAI

താരനിബിഢമായി അംബാനിയുടെ വീട്ടിലെ ആഘോഷം. ആഘോഷത്തിൻ്റെ മാറ്റുകൂട്ടി ബോളിവുഡ് താരങ്ങൾ

ഗണേഷ് ചതുർഥി ദിനം ഇത്തവണയും ആഘോഷമാക്കിയിരിക്കുകയാണ് നിത അംബാനിയും മുകേഷ് അംബാനിയും. കഴിഞ്ഞ മൂന്ന് വർഷമായി മുംബൈയിലെ വീട്ടിൽ ഇത്തരത്തിലൊരു വലിയ ആഘോഷം കൊണ്ടാടുന്നത്. സിനിമാ–സാംസ്കാരിക രംഗത്തെ പ്രമുഖരാണ് ഈ ആഘോഷച്ചടങ്ങിൽ അംബാനിയുടെ വീട്ടിൽ അതിഥികളായെത്തുക.കൂടുതലും ബോളിവുഡ് താരങ്ങളെയാണ് വിശേഷ ദിവസത്തിൽ അംബാനി കുടുംബം അതിഥികളായി വിളിക്കുക.

ഇത്തവണ നയൻതാരയെയും ഭർത്താവ് വിഘ്നേശ് ശിവനെയും ഇവർ ക്ഷണിച്ചിരുന്നു.കൂടാതെ ‘ജവാൻ’ സംവിധായകനായ അറ്റ്‍ലിയും ഭാര്യ പ്രിയയും ആഘോഷത്തിൽ പങ്കെടുത്തു .ഇവരെക്കൂടാതെ ഷാറുഖ് ഖാനും കുടുംബവും, സൽമാൻ ഖാൻ, അനില്‍ കപൂർ, രൺവീർ സിങ്–ദീപിക പദുക്കോൺ, ആലിയ ഭട്ട്, രശ്മിക മന്ദാന, സച്ചിൻ തെൻഡുൽക്കറും കുടുംബവും, ഷാഹിദ് കപൂർ,ഐശ്വര്യ റായിയും മകൾ ആരാധ്യയും , പാണ്ഡ്യ കുടുംബം തുടങ്ങി സിനിമാ ലോകത്തെയും ക്രിക്കറ്റ് ലോകത്തെയും പ്രമുഖർ അതിഥികളായെത്തി. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും കുടുംബാംഗങ്ങളും ചേർന്ന് ഗണേഷ് ചതുർഥിക്കായി പ്രത്യേക പൂജയും നടത്തി .

l

Related posts

അമിത് ഷാ ഇന്ന് മണിപ്പൂർ സന്ദർശിക്കും

Sree

സെപ്റ്റംബർ 30ന് തൊഴിലാളികൾ രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും

Gayathry Gireesan

ഉത്തർപ്രദേശിൽ ഇരട്ടക്കൊലപാതകം: സുഹൃത്തിൻ്റെ മക്കളെ യുവാവ് വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു

Akhil

Leave a Comment