latest news Trending Now World News

40 അടി സിപ്ലൈനിൽ നിന്ന് ആറ് വയസുകാരൻ താഴെ വീണു; വിഡിയോ പുറത്ത്

40 അടി സിപ്ലൈനിൽ നിന്ന് ആറ് വയസുകാരൻ താഴെ വീണു. മെക്‌സിക്കോയിലെ മോണ്ടറിയിലാണ് സംഭവം. ജൂൺ 25ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പാർക്ക് ഫുണ്ടിഡോരയുടെ ആമസോണിയൻ എക്‌സ്പഡീഷനിലാണ് അപകടം സംഭവിച്ചത്. സിപ്ലൈനിൽ നിന്ന് വീണ കുട്ടി വീണത് മനുഷ്യനിർമിതമായ പൂളിലേക്കാണ് വീണത്. നിസാര പരുക്കുകളോടെ കുട്ടി രക്ഷപ്പെട്ടുവെങ്കിലും കുഞ്ഞ് അമിതമായി ഭയന്നുപോയെന്നാണ് റിപ്പോർട്ട്. ഈ മാനസിക ആഘാതത്തിൽ നിന്ന് കുഞ്ഞി മുക്തനായിട്ടില്ല.

ഫോക്‌സ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം പൂളിൽ വീണ കുട്ടിയെ സീസർ എന്ന ടൂറിസ്റ്റാണ് രക്ഷപ്പെടുത്തിയത്. അപകടത്തിന് ശേഷം പാർക്കിലെ റൈഡ് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

വന്ദേഭാരതിലെ യാത്ര ബിജെപി ഓഫീസിൽ ഇരുന്ന പോലെയെന്ന് കെ മുരളീധരൻ; പ്രത്യേക പരിഗണന ലഭിക്കാത്തതിലുള്ള നീരസമാണെന്ന് വി മുരളീധരൻ

Akhil

വനംവകുപ്പ് വാച്ചർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു

Sree

ശ്രേയസ് അയ്യർക്ക് വീണ്ടും പരുക്ക്

Akhil

Leave a Comment