Kerala News latest news obit

പ്രമുഖ ഫിലിം എഡിറ്റർ കെ പി ഹരിഹരപുത്രൻ അന്തരിച്ചു

മലയാള സിനിമയിലെ പ്രമുഖ ചലച്ചിത്ര എഡിറ്റർ കെ പി ഹരിഹരപുത്രൻ അന്തരിച്ചു.
79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

ഏകദേശം 80 സിനിമകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1944 ജനുവരി മൂന്നിനാണ് ജനനം. സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥൻ, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ ആയിരുന്നു കെ പി ഹരിഹര പുത്രൻ.

മലയാള ചലച്ചിത്രരംഗത്ത് അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ, എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1971-ൽ ‘വിലയ്ക്ക് വാങ്ങിയ വീണ’ എന്ന സിനിമയിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടറായി അദ്ദേഹം സിനിമാ ലോകത്ത് എത്തുന്നത്. അതേവർഷം വിത്തുകൾ എന്ന ചിത്രത്തിലൂടെ കെ. ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്ററായി സേവനമനുഷ്ഠിച്ചു.

Related posts

ചൈൽഡ് ഹെൽപ് ലൈൻ നമ്പർ ഇനി 112-ൽ വിളിക്കണം

Sree

എസ്‌കെഎസ്എസ്എഫ് അധ്യക്ഷനെതിരായ പരാമര്‍ശം; അനുനയ നീക്കവുമായി പിഎംഎ സലാം

Akhil

കേരളത്തിൽ പനി ബാധിതർ കൂടുന്നു; ആശങ്കയായി എച്ച് 1 എന്‍ 1

Akhil

Leave a Comment