
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒമ്പതാം ദിവസമായ ഇന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ Mallikarjun Khargeയും Rahul Gandhiയും തമ്മിലുള്ള നിര്‍ണായക ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം.
K. C. Venugopal, V. D. Satheesan, Ramesh Chennithala വിഭാഗങ്ങളുടെ നിലപാടുകളും നിരീക്ഷകരുടെ റിപ്പോര്‍ട്ടുകളും വിലയിരുത്തിയ ശേഷമാകും കോണ്‍ഗ്രസ് അന്തിമ തീരുമാനത്തിലെത്തുക. തീരുമാനം ബന്ധപ്പെട്ട നേതാക്കളെയും ഘടകകക്ഷികളെയും അറിയിച്ച ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം.
മുഖ്യമന്ത്രി സ്ഥാനത്തിന് വി ഡി സതീശനെ പിന്തുണച്ച് ഉറച്ചുനില്‍ക്കുകയാണ് Indian Union Muslim League. വിഷയത്തില്‍ ഘടകകക്ഷികളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ രാഹുല്‍ ഗാന്ധി തയ്യാറാകുമെന്നാണ് സൂചന. എല്ലാവര്ക്കും അംഗീകരിക്കാവുന്ന തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതികരണം.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് പാണക്കാടില്‍ നടക്കുന്ന യോഗത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, ഇ ടി മുഹമ്മദ് ബഷീര്‍, എം കെ മുനീര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. കോണ്‍ഗ്രസ് തീരുമാനം ലീഗിന്റെ നിലപാടിന് അനുകൂലമല്ലെങ്കില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ സമീപനവും യോഗം ചര്‍ച്ച ചെയ്യും.
പൊതുവികാരം വി ഡി സതീശന് അനുകൂലമാണെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും വൈകിയാല്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്ന മുന്നറിയിപ്പും ലീഗ് നേതാക്കള്‍ നല്‍കുന്നുണ്ട്.
