‘പരാതി എഴുതി നൽകിയിട്ട് എന്തുണ്ടായി?’ വൈദേകം റിസോർട്ട് വിഷയം വീണ്ടും ഉന്നയിച്ച് പി.ജയരാജൻ

ഇപി ജയരാജനുമായി ബന്ധപ്പെട്ട വൈദേകം റിസോർട്ട് വിഷയം സിപിഐഎം സംസ്ഥാന സമിതിയിൽ വീണ്ടും ഉന്നയിച്ച് പി.ജയരാജൻ. പരാതി എഴുതി നൽകണമെന്നാണ് സെക്രട്ടറി ആവശ്യപ്പെട്ടത്. പരാതി എഴുതി നൽകിയിട്ട് എന്തുണ്ടായിയെന്നും പി ജയരാജന്റെ ചോദ്യം. വിഷയം പരിശോധിച്ച് വരികയാണെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംസ്ഥാന സമിതിയോഗത്തിലാണ് പി.ജയരാജൻ്റെ ചോദ്യം. കുറച്ച് താമസം ഉണ്ടായി എന്നത് ശരിയാണെന്നും പക്ഷേ പരിശോധന നടക്കുന്നുണ്ടെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഗൗരവമായ പരിശോധന തന്നെ ഉണ്ടാകുമെന്നും എം.വി ഗോവിന്ദൻ‌‍ മറുപടി നൽ‌കുകയും ചെയ്തു.