‘മാക്ട’ ലൈബ്രറി ഉൽഘാടനം നിർവഹിച്ചു‘മാക്ട’ ലൈബ്രറി ഉൽഘാടനം നിർവഹിച്ചു


മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്കാരിക കൂട്ടായ്മയായ “മാക്ട”യുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. എറണാകുളം “മാക്ട”ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അമ്മയുടെ പ്രസിഡന്റും പ്രശസ്ത ചലച്ചിത്രതാരവുമായ ശ്വേതാ മേനോൻ, മാക്ട ചെയർമാൻ ജോഷി മാത്യുവിന് പുസ്തകങ്ങൾ സമ്മാനിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

മാക്ട ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി സ്വാഗതം ആശംസിച്ച ചടങ്ങിൽ
പ്രൊഡ്യൂസേഷ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.രാകേഷ്, മാക്ടക്കോസ് സെക്രട്ടറി വ്യാസൻ എടവനക്കാട് എന്നിവർ മുഖ്യാതിഥികളായി. പുസ്തകത്തിനുള്ള ആദ്യ ഡിപ്പോസിറ്റ് തുക വ്യാസൻ എടവനക്കാടിൽ നിന്നും ബി.രാകേഷ് ഏറ്റുവാങ്ങി, പുസ്തകം നല്കി.

ഫെഫ്ക വർക്കിങ് സെക്രട്ടറി സോഹൻ സീനുലാൽ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഹംസ, പ്രശസ്ത നോവലിസ്റ്റ് ബാറ്റൻ ബോസ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഫെഫ്ക ഡിസൈനേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം
ജിസ്സൻ പോളിനെ ചെയർമാൻ ജോഷി മാത്യു പൊന്നാട അണിയിച്ച് ആദരിച്ചു.


സോണി സായി, ബാദുഷ (ജോയിന്റ് സെക്രട്ടറിമാർ ), എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ ഏ എസ്സ് ദിനേശ്, അഞ്ജു അഷറഫ്, സംവിധായകരായ എം ഡി സുകുമാരൻ,കെ ജെ ബോസ്, ക്യാമറമാൻ സാലു ജോർജ്ജ്, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ട്രഷറർ സജിൻ ലാൽ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *