പാകിസ്താന്‍ ദേശീയ ടീമില്‍ സജീവമായിരുന്ന കാലത്തും വിക്കറ്റിന് പിന്നിലെ ഫ്‌ളോപ്പ് ഷോയുടെ പേരില്‍ അക്മല്‍ ഏറെ പഴികേട്ടിരുന്നു

പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിനെ ട്രോളി സോഷ്യല്‍ മീഡിയ. വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടി20 ടൂര്‍ണമെന്റില്‍ പാകിസ്താന്റെ വിക്കറ്റിന് പിന്നില്‍ മോശം പ്രകടനം പുറത്തെടുത്തതോടെയാണ് താരം ആരാധകരുടെ പരിഹാസത്തിന് പാത്രമായത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ചാംപ്യന്‍സിനെതിരെ പാകിസ്താന്‍ ചാംപ്യന്‍സ് അഞ്ച് റണ്‍സിന് വിജയിച്ചിരുന്നു. അതേ സമയം കമ്രാന്‍ ഏറെ പഴികേട്ടു.
പാകിസ്താന്റെ ദേശീയ ടീമില്‍ സജീവമായിരുന്ന കാലത്തും അക്മലിന് വിക്കറ്റിന് പിന്നിലെ ഫ്‌ളോപ്പ് ഷോയ്ക്ക് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പല നിര്‍ണായക മത്സരങ്ങളിലും അനായാസ ക്യാച്ചുകളും സ്റ്റംപിങ് അവസരങ്ങളും അക്മല്‍ പാഴാക്കി.
